ഒരു അൽഫോൻസ് പുത്രൻ ചിത്രം എന്ന ടാഗ് ലൈൻ മാത്രം മതി, സിനിമാപ്രേമികളെ ഗോൾഡിലേക്ക് ക്ഷണിച്ചുവരുത്തുന്നതിന്. ക്ലീഷേ കഥ പറച്ചിലിൽ നിന്നും വ്യത്യസ്ത സ്റ്റൈലിൽ സിനിമകൾ അവതരിപ്പിക്കുന്ന സംവിധായകന്റെ ഏറ്റവും പുതിയ ചിത്രത്തിലാകട്ടെ കേന്ദ്ര വേഷങ്ങൾ ചെയ്യുന്നത് പൃഥ്വിരാജും നയൻതാരയുമാണ്.
ഓണം റിലീസായി തിയേറ്ററുകളിലെത്തുന്ന ഗോൾഡ്, മലയാളത്തില്‍ തന്നെ ഒരുപക്ഷെ ഏറ്റവും കുടുതല്‍ സ്റ്റാര്‍ കാസ്റ്റുള്ള ചിത്രമാകും എന്നാണ് നടൻ പൃഥ്വിരാജ് പറയുന്നത്. അൽഫോൻസ് പുത്രന്റെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹമാണ് ഈ ചിത്രത്തിൽ തന്നെ എത്തിച്ചതെന്നും താരം പറഞ്ഞു. പൃഥ്വിരാജിന്റെ അടുത്തതായി ഇറങ്ങുന്ന ‘തീർപ്പ്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ ഞാൻ അടക്കം സിനിമയിൽ അഭിനയിച്ചിരിക്കുന്ന എല്ലാ അഭിനേതാക്കളും അൽഫോൻസ് പുത്രന്റെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഗോൾഡ് ചെയ്തത്. ചിത്രത്തിലെ ചെറിയൊരു ഷോട്ടിൽ അഭിനയിക്കുന്ന കഥാപാത്രമായി പോലും വന്നിരിക്കുന്നത് പേര് പറഞ്ഞാലറിയുന്ന താരങ്ങളാണ്.’ പൂർണമായും ഇതൊരു അൽഫോൻസ് പുത്രൻ സിനിമയാണെന്നും താരം പറഞ്ഞു.
പൃഥ്വിരാജ്- നയൻതാര ജോഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അൽഫോൻസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രേയിംസിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഗോൾഡ് നിർമിക്കുന്നത്.
അതേ സമയം, മോഹൻലാലിനെ നായകനാക്കിയാണ് അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രം വരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അൽഫോൻസ് പുത്രന്റെ അടുത്ത സുഹൃത്തും പ്രശസ്ത തമിഴ് സംവിധായകനുമായ കാർത്തിക് സുബ്ബരാജാണ് ഇതിനെ കുറിച്ച് വ്യക്തമാക്കിയത്. അൽഫോൻസ് പുത്രൻ പണ്ട് മുതലേ കടുത്ത മോഹൻലാൽ ആരാധകനാണെന്നും കാർത്തിക് സുബ്ബരാജ് ഓർത്തെടുത്തു. കാർത്തിക് സുബ്ബരാജ് രജനികാന്തിനെ വെച്ച് പേട്ട എന്ന ഫാൻ ബോയ് ചിത്രം ഒരുക്കിയത് പോലെ മോഹൻലാലിനെ വച്ച് താനും ഒരു ഫാൻ ബോയ് ചിത്രം എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് തന്നോട് അദ്ദേഹം പറഞ്ഞിട്ടുള്ളതെന്നും കാർത്തിക് സുബ്ബരാജ് കൂട്ടിച്ചേർത്തു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.