മലയാളത്തിലെ പുതിയ തലമുറയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഇപ്പോൾ സംവിധായകൻ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന ആളാണ് പൃഥ്വിരാജ്. ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആണ് താൻ എന്ന് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുള്ള പൃഥ്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭം ഒരുക്കിയതും മോഹൻലാലിനെ നായകനാക്കി ആണ്. ലൂസിഫർ എന്ന ആ ചിത്രം മലയാളത്തിലെ നൂറു കോടി ക്ലബ ചിത്രമായി മാറി. അതിനു ശേഷം തന്റെ രണ്ടാമത്തെ സംവിധാന സംരംഭം പൃഥ്വിരാജ് ഒരുക്കുന്നതും മോഹൻലാലിനെ തന്നെ നായകനാക്കിയാണ്. ബ്രോ ഡാഡി എന്ന ഈ കോമഡി ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിൽ നടക്കുകയാണ്. ഇത് കൂടാതെ ലൂസിഫറിന്റെ രണ്ടും മൂന്നും ഭാഗങ്ങളും മോഹൻലാലിനെ തന്നെ നായകനാക്കി ഒരുക്കുമെന്ന് പൃഥ്വിരാജ് സുകുമാരൻ പ്രഖ്യാപിച്ചിട്ടും ഉണ്ട്. സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യത്തെ നാല് ചിത്രങ്ങളിലും നായകൻ മോഹൻലാൽ ആണെങ്കിലും മറ്റു ചില താരങ്ങളെ വെച്ചും ചിത്രമൊരുക്കാൻ തനിക്കു വലിയ ആഗ്രഹം ഉണ്ടെന്നു വെളിപ്പെടുത്തുകയാണ് അദ്ദേഹം.
മലയാളത്തിൽ മോഹൻലാൽ കഴിഞ്ഞാൽ തനിക്കു ഒരു ചിത്രമൊരുക്കാൻ ആഗ്രഹം മമ്മൂട്ടിയെ വെച്ചാണ് എന്നും അങ്ങനെ ഒരെണ്ണം താൻ ഭാവിയിൽ ചെയ്യുമെന്നും പൃഥ്വിരാജ് പറയുന്നു. അത് കൂടാതെ തമിഴിൽ തനിക്കു ഉലക നായകൻ കമൽ ഹാസൻ, സൂപ്പർ സ്റ്റാർ രജനികാന്ത് എന്നിവരെ വെച്ച് ചിത്രം ചെയ്യാൻ താല്പര്യം ഉണ്ടെന്നും, രജനി സാറിനെ വെച്ച് ഒരു ചിത്രം ചെയ്യാൻ അവസരം വന്നെങ്കിലും സമയക്കുറവ് മൂലം അത് നടന്നില്ലെന്നും പൃഥ്വിരാജ് പറയുന്നു. ഇവരെക്കൂടാതെ പൃഥ്വിരാജ് സുകുമാരന് ആഗ്രഹമുള്ളതു, ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനെ വെച്ചൊരു ചിത്രമൊരുക്കാൻ ആണ്. നേരത്തെ ലൂസിഫർ തെലുങ്കു റീമേക്ക് ഒരുക്കാനുള്ള ക്ഷണം പ്രിത്വിരാജിന് ചിരഞ്ജീവിയിൽ നിന്നും ലഭിച്ചിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.