കെ ജി എഫ് സീരിസ് നിർമ്മിച്ചു ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ കന്നഡ സിനിമാ നിർമ്മാതാക്കളാണ് ഹോംബാലെ ഫിലിംസ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രമായ സലാർ ഒരുക്കുന്നതും അവരാണ്. ഇപ്പോഴിതാ മറ്റൊരു പാൻ ഇന്ത്യൻ ചിത്രവുമായി വരികയാണ് ഹോംബാലെ ഫിലിംസ്. എന്നാൽ അതിന്റെ ഹൈലൈറ്റ് എന്തെന്നാൽ, ഈ ചിത്രം സംവിധാനം ചെയ്ത് ഇതിൽ നായകനായി അഭിനയിക്കുന്നത് മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണെന്നതാണ്. മലയാളത്തിൽ കൂടാതെ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലും ഈ ചിത്രം പുറത്തു വരും. ടൈസൺ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം രചിക്കുന്നത് മലയാളത്തിലെ പ്രശസ്ത രചയിതാവായ മുരളി ഗോപിയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ എംപുരാൻ എന്ന ചിത്രം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ടൈസൺ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിലേക്കു പൃഥ്വിരാജ് കടക്കുക എന്നാണ് സൂചന. ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ വിജയ് കിരാഗേന്ദുർ ആണ് ഈ ചിത്രം നിർമിക്കുന്നത്.
മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫർ, മോഹൻലാൽ തന്നെ നായകനായ പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റ് ബ്രോ ഡാഡി എന്നിവയാണ് ഇതിനു മുൻപ് പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രങ്ങൾ. മോഹൻലാൽ തന്നെ നായകനായി എത്തുന്ന എംപുരാൻ, ലൂസിഫർ 3, ടൈസൺ എന്നിവയാണ് ഇനി പൃഥ്വിരാജ് സംവിധാനം ചെയ്യാൻ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ. ടൈസണിൽ കൂടാതെ എംപുരാൻ എന്ന ചിത്രത്തിലും പൃഥ്വിരാജ് അഭിനയിക്കും. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം പൂർത്തിയാക്കി തിരിച്ചെത്തുന്ന പൃഥ്വിരാജ്, ഇനി ചെയ്യാൻ പോകുന്ന ഷാജി കൈലാസിന്റെ കാപ്പ, ജയൻ നമ്പ്യാരുടെ വിലായതു ബുദ്ധ, പ്രശാന്ത് നീലിന്റെ സലാർ, ബിഗ് ബഡ്ജറ്റ് ചിത്രമായ കാളിയൻ എന്നിവയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.