സിനിമയിൽ വനിതകൾക്കെതിരെ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി അപ്രകാരം ചെയ്തു സമർപ്പിച്ച റിപ്പോർട്ട് പുറത്തു വിടണം എന്ന ആവശ്യവുമായി നടി പാർവതി രംഗത്ത് വന്നിരുന്നു. റിപ്പോർട്ട് പുറത്തു വിട്ടാൽ സിനിമ ലോകത്തെ ചില വിഗ്രഹങ്ങൾ ഉടയും എന്നും സിനിമയിലെ ചില കരുത്തരുടെ സ്വാധീനം മൂലമാണ് ആ റിപ്പോർട്ട് വെളിച്ചം കാണാത്തതു എന്നും പാർവതി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീ സൗഹൃദ സർക്കാർ ആയി മാറുന്നതെന്നും പാർവതി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെ കുറിച്ച് തന്റെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്നും റിപ്പോര്ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവർ ആണെന്നും പൃഥ്വിരാജ് പറയുന്നു. സിനിമാ സെറ്റുകളില് ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില് അത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ലൂസിഫര് ഷൂട്ട് ചെയ്യുമ്പോള് അവര് തന്റെ സെറ്റ് വിസിറ്റ് ചെയ്യുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്നും എന്തുകൊണ്ട് റിപ്പോര്ട്ട് പുറത്തുവിടുന്നില്ല, അതിന്റെ അധികാരം ആര്ക്കാണ് എന്ന് തനിക്കറിയില്ല എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റിയുടെ റിപ്പോര്ട്ടിന്റെ ഉദ്ദേശ്യം എന്താണോ അത് നടപ്പാക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. സിനിമാ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനായി ശബ്ദമുയര്ത്തിയപ്പോള്, അങ്ങനെ ചെയ്യുന്നവരുടെ അവസരം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും അതുപോലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനെതിരെ പ്രവര്ത്തിച്ചത് സിനിമാ മേഖലയിലെ കരുത്തരാണെന്നും പാർവതി സൂര്യ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണത്തില് തുറന്നു പറഞ്ഞിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.