കോവിഡ് നെഗറ്റീവ് ആയതിനു ശേഷം യുവ സൂപ്പർ താരം പൃഥ്വിരാജ് പതുക്കെ തന്റെ സിനിമാ തിരക്കുകളിലേക്ക് കടക്കുകയാണ്. പൃഥ്വിരാജ് തന്നെ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂട് നായകനായ ജനഗണമന എന്ന ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ അദ്ദേഹം അടുത്തിടെ അഭിനയിച്ചിരുന്നു എങ്കിലും, കോവിഡ് കാലത്തിനു ശേഷം പതുക്കെ മലയാള സിനിമ സജീവമാകുമ്പോൾ അദ്ദേഹം നായക വേഷത്തിലെത്തുന്ന ആദ്യ ചിത്രം തിരുവന്തപുരത്തു ഇന്ന് തുടങ്ങി. കോള്‍ഡ് കേസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തനു ബാലക് ആണ്. ഛായാഗ്രാഹകൻ കൂടിയായ തനു ബാലക് ഒരുക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അരുവി എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ അദിതി ബാലനാണ്. നിവിൻ പോളിയുടെ നായികയായി പടവെട്ട് എന്ന മലയാള ചിത്രത്തിലും അദിതി അഭിനയിക്കുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിൽ പൃഥ്വിരാജ് എത്തുന്ന ഈ ചിത്രം ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിർമ്മിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഗിരീഷ് ഗംഗാധരൻ, ജോമോൻ ടി ജോണ് എന്നിവർ ക്യാമറ ചലിപ്പിക്കുന്നു. ഷമീർ മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. കോൾഡ് കേസ് കൂടാതെ ഫഹദ് ഫാസിൽ നായകനായ ഇരുൾ എന്ന ചിത്രവും ആന്റോ ജോസഫ്, ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിച്ചിരുന്നു. ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം ഡിസംബർ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ജയരാജ് സംവിധാനം ചെയ്ത ഓഫ് ദ പിപ്പിള്‍, ട്രെയിന്‍ എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ആളാണ് കോൾഡ് കേസിന്റെ സംവിധായകൻ തനു ബാലക്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.