പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഡ്രൈവിംഗ് ലൈസെൻസ് നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവും ആയ ലാലിന്റെ മകനും പ്രശസ്ത സംവിധായകനുമായ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സച്ചി ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. വളരെ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.
അത് കൂടാതെ ഇതിലെ ഒരു വീഡിയോ സോങ്ങും പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയിരുന്നു. ഒരു സൂപ്പർ താരവും അയാളുടെ കടുത്ത ആരാധകനും തമ്മിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണ് ഈ ചിത്രത്തിന്റെ കഥാസാരം എന്നറിയുന്നു. ഏതായാലൂം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. മിയ, ദീപ്തി സതി എന്നിവർ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. പൃഥ്വിരാജ് ആരാധകർക്കും അതുപോലെ വിനോദ സിനിമകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ ഉള്ളത് ഈ ചിത്രത്തിൽ ഉണ്ടാകും എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ തന്നത്. ഹരീന്ദ്രൻ എന്ന സൂപ്പർ സ്റ്റാർ ആയി പൃഥ്വിരാജ് എത്തുമ്പോൾ അദ്ദേഹത്തിന്റെ ആരാധകൻ ആയ കുരുവിള എന്ന വെഹിക്കിൾ ഇൻസ്‌പെക്ടർ ആയാണ് സുരാജ് എത്തുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.