[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂപ്പർതാരത്തിനൊപ്പം മെഗാ ബഡ്ജറ്റ് ചിത്രത്തിൽ പൃഥ്വിരാജ്

മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫനോപ്പം ചേർന്ന് നിർമ്മിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്. ഇതിനു മുൻപ് മോഹൻലാൽ നായകനായ ബ്രോ ഡാഡി എന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്തു പൂർത്തിയാക്കിയിരുന്നു. പൃഥ്വിരാജ് അഭിനയിക്കുക കൂടി ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഇപ്പോൾ നടക്കുന്നുണ്ട്. ഇനി ഷാജി കൈലാസ് ഒരുക്കുന്ന കടുവ, ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ജനഗണമന എന്നീ ചിത്രങ്ങളുടെ ബാക്കി ഭാഗവും കൂടി പൂർത്തിയാക്കുന്ന പൃഥ്വിരാജ്, സിനിമയിൽ നിന്ന് മൂന്നു മാസത്തെ ബ്രേക്ക് എടുക്കുമെന്നും അതിനു ശേഷം ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ശരീര ഭാരം കുറക്കുമെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്.

എന്നാൽ പുതിയ വിവരങ്ങൾ പ്രകാരം, അതിനു മുൻപ് പൃഥ്വിരാജ് ഒരു വമ്പൻ പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കും. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രമായിരിക്കും അതെന്നാണ് സൂചന. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുമെന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താൻ ഒരു പാൻ ഇന്ത്യ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന് പൃഥ്വിരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു എങ്കിലും അത് ഏതെന്നു പുറത്തു പറഞ്ഞിരുന്നില്ല. പ്രശാന്ത് നീൽ ഒരുക്കിയ കെ ജി എഫ് രണ്ടാം ഭാഗം അടുത്ത വർഷം മാർച്ച്/ ഏപ്രിൽ മാസങ്ങളിൽ പുറത്തു വരുമെന്നാണ് സൂചന. സലാർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് ഇപ്പോൾ കുറെ നാളായിട്ടുണ്ട്. ഏതായാലൂം പൃഥ്വിരാജ് ഇതിൽ ഉണ്ടോ എന്ന കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ വരുമെന്നാണ് പ്രതീക്ഷ.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

5 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.