മലയാളത്തിലെ ഇന്നത്തെ സൂപ്പർ താരങ്ങളിൽ ഒരാളായ പൃഥ്വിരാജ് നടനായും നിർമ്മാതാവായും സംവിധായകനായുമെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ്. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ചത് മോഹൻലാൽ നായകനായ ലൂസിഫർ എന്ന മാസ്സ് എന്റെർറ്റൈനെർ ഒരുക്കിയാണ്. അതിനു ശേഷം ഇപ്പോഴിതാ പൃഥ്വിരാജ് വീണ്ടും സംവിധാനം ചെയ്തിരിക്കുന്നത് മോഹൻലാൽ തന്നെ നായകനായ ബ്രോ ഡാഡി എന്ന ചിത്രമാണ്. അതാവട്ടെ ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആണെന്നാണ് സൂചന. പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന അടുത്ത ചിത്രവും മോഹൻലാൽ തന്നെ നായകനായ ചിത്രമാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ആ ചിത്രവും മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും. എന്നാൽ നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഒട്ടേറെ പരീക്ഷണ ചിത്രങ്ങളും ഡാർക്ക് ഷേഡുള്ള ചിത്രങ്ങളും ചെയ്യുന്ന ആള് കൂടിയാണ് പൃഥ്വിരാജ്. ഇപ്പോൾ അതിനെക്കുറിച്ചു അദ്ദേഹം മനസ്സ് തുറക്കുകയാണ്. രണ്ടു തരത്തിലുള്ള ചിത്രങ്ങളും ഒരുപോലെയാണ് വരേണ്ടത് എന്നും അതിൽ ഒരു തരത്തിൽ ഉള്ള ചിത്രങ്ങൾ കൂടുതൽ നല്ലതു എന്ന ചിന്ത തനിക്കു ഇല്ലെന്നും അദ്ദേഹം പറയുന്നു.
തനിക്കു സിറ്റി ഓഫ് ഗോഡും ഇഷ്ടമാണ് ലൂസിഫറും ഇഷ്ടമാണ്. മാസ് സിനിമകൾ രണ്ടാം തരം എന്ന് ചിന്തിക്കുന്ന രീതി മാറണം എന്നാണ് അദ്ദേഹം പറയുന്നത്. ഓരോ ചിത്രങ്ങളും ഓരോ തരം പ്രേക്ഷകരെ ലക്ഷ്യം വെച്ചും ഓരോ തരത്തിൽ രസിപ്പിക്കാനുമാണ് ഒരുക്കുന്നത്. അതിനു അതിന്റെതായ വിലയുണ്ട്. ഒരു ചിത്രം തരുന്ന അനുഭവം മറ്റൊരു തരത്തിലുള്ള ചിത്രത്തിന് തരാൻ കഴിയില്ല. സിറ്റി ഓഫ് ഗോഡ് ഇഷ്ട്ടപെടുന്ന പ്രേക്ഷകന് എന്ത് കൊണ്ട് ലൂസിഫർ ഇഷ്ട്ടപെട്ടു കൂടാ എന്നും, അതുപോലെ തിരിച്ചും എന്തുകൊണ്ട് സംഭവിക്കാൻ പാടില്ല എന്നും പൃഥ്വിരാജ് ചോദിക്കുന്നു. ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ എടുത്ത അഭിമുഖത്തിലാണ് പൃഥ്വിരാജ് മറുപടി പറയുന്നത്. പാലേരി മാണിക്യവും രാജമാണിക്ക്യവും ഇഷ്ട്ടപെടുന്ന പ്രേക്ഷകനാണ് താനെന്നും, അതുപോലെ തന്റെ കരിയറിലെ തലപ്പാവ് എന്ന ചിത്രവും അമർ അക്ബർ അന്തോണി എന്ന ചിത്രവും ഒരേപോലെയാണ് താൻ ഇഷ്ടപ്പെടുന്നത് എന്നും പൃഥ്വിരാജ് വിശദമാക്കുന്നു.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.