മലയാള സിനിമയിൽ മാത്രമല്ല, താരാരാധന നില നിൽക്കുന്ന എല്ലാ സിനിമാ ഇൻഡസ്ട്രികളിലും ഉള്ള പ്രശ്നമാണ് താരങ്ങളെ വിമർശിക്കുന്നവരെ ഭീഷണിയും അധിക്ഷേപങ്ങളും കൊണ്ടു നേരിടുന്ന ആരാധകർ. എന്നാൽ ഈ പ്രവണത നിരാശാജനകമെന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരൻ. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് ഈ വിഷയത്തെ കുറിച്ചു പ്രതികരിച്ചത്. കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹജമായി ചിന്തിക്കുന്നവരാണെന്ന് അവകാശപ്പെടാന്‍ ആവില്ലെന്നും ഈ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നു. ആരാധകർ അതിരു വിടുന്നത് താരങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ആണെങ്കിലും അത്തരം പെരുമാറ്റം വലിയ രീതിയിൽ സിനിമാ മേഖലക്ക് നാണക്കേട് ഉണ്ടാക്കും എന്നുള്ള അഭിപ്രായങ്ങൾ നേരത്തെ തന്നെ പലരും പറഞ്ഞിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയോട് പൃഥ്വിരാജ് പറഞ്ഞത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ നടന്ന സംഭവങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകവൃന്ദം തന്നെ ഏറെ നിരാശപ്പെടുത്തുകയാണ് എന്നാണ്. ഏതെങ്കിലും ഒരു നടനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ പിന്നെ ആ നടന്റെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വരും എന്നത് വളരെ മോശമായ ഒരു കാര്യമാണ് എന്നും ഈ താരം പറയുന്നു. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോ എന്നു ചോദിക്കുന്ന പൃഥ്വിരാജ് കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹജമായി ചിന്തിക്കുന്നവര്‍ എന്ന് അവകാശപ്പെടാന്‍ ഇനി നമുക്ക് സാധിക്കില്ല എന്നും പറഞ്ഞാണ് നിർത്തുന്നത്.
ഇപ്പോൾ സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ആണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അനാർക്കലിക്കു ശേഷം പൃഥ്വി- ബിജു മേനോൻ ടീമിനെ വെച്ചു സച്ചി ഒരുക്കുന്ന ചിത്രമാണ് ഇത്. സച്ചിയുടെ തന്നെ രചനയിൽ ജീൻ പോൾ ലാൽ ഒരുക്കിയ ഡ്രൈവിംഗ് ലൈസന്‍സാണ് ക്രിസ്മസ് റിലീസായി തീയേറ്ററിൽ എത്താൻ പോകുന്ന പൃഥ്വിരാജ് ചിത്രം.
ഫോട്ടോ കടപ്പാട്: Ajmal Photography
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.