മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രമായ സലാറിലെ അതിഥി വേഷം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഷാജി കൈലാസ് ഒരുക്കുന്ന കാപ്പയാണ് മലയാളത്തിൽ ഇപ്പോൾ പൃഥ്വിരാജ് ചെയ്യുന്ന ചിത്രം. ഇതിനു ശേഷം ജയൻ നമ്പ്യാർ ഒരുക്കുന്ന വിലായത് ബുദ്ധയാണ് പൃഥ്വിരാജ് ചെയ്യാൻ പോകുന്ന ചിത്രം. എന്നാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന മൂന്നാമത്തെ ചിത്രമായ എംപുരാനു വേണ്ടിയാണു. താൻ സംവിധാനം ചെയ്ത ആദ്യ മൂന്നു ചിത്രങ്ങളിലും മോഹൻലാലിനെ നായകനാക്കിയ പൃഥ്വിരാജ്, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിൽ നടനായും എത്തേണ്ടതായിരുന്നു. ബറോസിന്റെ ആദ്യ ഷെഡ്യൂളിൽ പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്തതാണ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് മുടങ്ങിയതോടെ ഈ ചിത്രം മാസങ്ങൾക്കു ശേഷം ആദ്യം മുതൽ ആരംഭിക്കേണ്ടി വന്നു.
അതോടെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പിന്മാറി. അതിനുള്ള കാരണം ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. മോഹൻലാൽ ഒരുക്കുന്ന ബറോസ് എന്ന ത്രീഡി ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നത്, തന്നെ വളരെയധികം വിഷമിപ്പിച്ചു ഒരു തീരുമാനമായിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. ബ്ലെസ്സിയുടെ ആട് ജീവിതം ഷൂട്ടിംഗ് ഉള്ളത് കൊണ്ടാണ് തനിക്ക് പിന്മാറേണ്ടി വന്നതെന്നും, ബറോസിൽ ജോലി ചെയ്തിരുന്നെങ്കിൽ ത്രീഡി ചിത്രം ഒരുക്കുന്നതിനെ കുറിച്ച് ഒരുപാട് പഠിക്കാമായിരുന്നു എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ബറോസിന്റെ ഷൂട്ടിൽ താൻ പങ്കെടുത്ത ദിവസങ്ങൾ മുഴുവൻ താൻ ത്രീഡി സ്റ്റേഷനിലായിരുന്നുവെന്നും, മോഹൻലാൽ, സന്തോഷ് ശിവൻ, ജിജോ എന്നിവരിൽ നിന്നൊക്കെ ഒരുപാട് പഠിക്കാൻ സാധിച്ച ദിവസങ്ങളായിരുന്നു അതെന്നും പൃഥ്വിരാജ് പറഞ്ഞു. ആ ചിത്രത്തിൽ തുടർന്നും ജോലി ചെയ്യാൻ സാധിക്കാതെ പോയത് വലിയൊരു നഷ്ടം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.