നിരന്തരം വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും പിന്നീട് സ്വന്തം കഠിനാധ്വാനത്തിലൂടെ മലയാളസിനിമയിലും ആരാധകരുടെ മനസിലും ഒരു സ്ഥാനം നേടിയെടുത്ത താരമാണ് പൃഥ്വിരാജ്.
ആദം ജോണ്‍, വിമാനം, മൈ സ്റ്റോറി, രണം എന്നിങ്ങനെ തുടർച്ചയായി പുതുമുഖസംവിധായകരുടെ ചിത്രങ്ങളിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യത്തെക്കുറിച്ച് പൃഥ്വിരാജിന് ചോദ്യം നേരിടേണ്ടതായി വന്നു. ഒരാള്‍ വന്ന് കഥ പറയുമ്പോള്‍ അയാള്‍ നവാഗതനാണോ അല്ലയോ എന്ന് താന്‍ ചിന്തിക്കാറില്ലെന്നും കയ്യിലുള്ള കഥ എത്രത്തോളം ഭംഗിയായി അയാള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയുന്നുവെന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളതെന്നും പൃഥ്വി ഇതിന് മറുപടി പറയുകയുണ്ടായി. അവതരിപ്പിക്കാന്‍പോകുന്ന കാര്യത്തെക്കുറിച്ച് ആദ്യാവസാനം കൃത്യമായ ബോധ്യം സംവിധായകന് ഉണ്ടാകണം. അത്തരം ആളുകളുമായി സഹകരിക്കാന്‍ സന്തോഷമേയുള്ളുവെന്നും താരം വ്യക്തമാക്കുന്നു.
അതേസമയം നവാഗതനായ സംവിധായകന്‍ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന ‘വിമാനം’ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി റിലീസിന് ഒരുങ്ങിയിരിക്കുന്നത്. സജിതോമസ് എന്ന വ്യക്തിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വെങ്കിയെന്ന കഥാപാത്രത്തെയാണ് പൃഥ്വി ഇതിൽ അവതരിപ്പിക്കുന്നത്. വെങ്കിയുടെ ജീവിതത്തിലെ രണ്ട് കാലഘട്ടം ‘വിമാന’ത്തിൽ കാണാൻ കഴിയും. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മൈ സ്റ്റോറി, രണം എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.