മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ നടനായും നിർമ്മാതാവായും ഒപ്പം സംവിധായകനായും ഇവിടെ സ്വന്തമായി ഒരിടം കണ്ടെത്തിയ പ്രതിഭയാണ്. നടനെന്ന നിലയിൽ വലിയ തിരക്കിൽ നിൽക്കുമ്പോഴും മികച്ച ചിത്രങ്ങൾ നിർമ്മിക്കാനും ഒപ്പം സംവിധാനം ചെയ്യാനും സമയം കണ്ടെത്തുന്നു ഈ നടൻ. മോഹൻലാൽ നായകനായ ലുസിഫെർ ഒരുക്കിയ പൃഥ്വിരാജ്, ഇനി അതിന്റെ രണ്ടും മൂന്നും ഭാഗങ്ങളും മോഹൻലാലിനെ നായകനാക്കി ഒരുക്കും. അതോടൊപ്പം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയ ഒരു സംവിധായകനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ലാൽ ജോസ് ആണ് ആ സംവിധായകൻ.
സലിം കുമാർ നായകനായ അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് പൃഥ്വിരാജ് നായകനായി ലാൽ ജോസ് ഒരുക്കിയ ക്ലാസ്സ്മേറ്റ്‌സ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങൾ ഒരു നടൻ എന്ന നിലയിലും ഒരു താരം എന്ന നിലയിലും പൃഥ്വിരാജ് സുകുമാരന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി. ലാൽ ജോസ് തന്നെയാണ് പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്, ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണിമ എന്നിവരുടെയും കരിയറിലെ നിർണ്ണായക വേഷങ്ങൾ അവർക്ക് സമ്മാനിച്ചത്. അങ്ങനെ തന്റെ കുടുംബത്തിലെ ഓരോ ആളിന്റെയും സിനിമയിലെ വളർച്ചയിൽ ലാൽ ജോസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നും ഒരു സംവിധായകന്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ കഥ പോലും ചോദിക്കാതെ താൻ തന്റെ ഡേറ്റ് കൊടുക്കണമെങ്കില്‍ അത് ലാല്‍ജോസ് എന്ന സംവിധായകനായിരിക്കണമെന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഉടനെ സംഭവിക്കും എന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജ് ആരാധകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.