രഞ്ജിത് ശങ്കർ എന്ന പ്രശസ്ത സംവിധായകൻ ചെയ്ത രണ്ടാമത്തെ ചിത്രമാണ് അർജുനൻ സാക്ഷി. പാസഞ്ചർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ ഒരുക്കിയ ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു നായകൻ. വളരെ വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞ ഈ ത്രില്ലർ അന്ന് തീയേറ്ററുകളിൽ വലിയ വിജയം നേടിയില്ല എങ്കിലും പിന്നീട് പ്രേക്ഷകരുടെ അഭിനന്ദനം നേടി എടുത്തിരുന്നു. അതിനു ശേഷം രഞ്ജിത് ശങ്കർ ചെയ്ത മോളി ആന്റി റോക്ക്സ് എന്ന ചിത്രത്തിലും പൃഥ്വിരാജ് ആയിരുന്നു നായകൻ. എന്നാൽ ആ ചിത്രവും മികച്ച അഭിപ്രായം നേടിയത് ഒഴിച്ചാൽ ഒരു വലിയ വിജയം ബോക്സ് ഓഫീസിൽ കരസ്ഥമാക്കാൻ കഴിയാതെ പോയ ഒരു ചിത്രം ആയിരുന്നു. പിന്നീട് ജയസൂര്യയുമായി ചേർന്ന് കരിയറിലെ വമ്പൻ വിജയങ്ങൾ സ്വന്തമാക്കിയ രഞ്ജിത് ശങ്കർ പൃഥ്വിരാജ് സുകുമാരനുമായി ഒരിക്കൽ കൂടി ഒരു ചിത്രം ചെയ്യാൻ തയ്യാറെടുക്കുകയാണ്.
രഞ്ജിത് ശങ്കർ തന്നെയാണ് ഈ ചിത്രത്തെ കുറിച്ച് ഇന്ന് അനൗൺസ് ചെയ്തത്. തന്റെ പുതിയ സ്വപ്നം എന്ന് രഞ്ജിത് ശങ്കർ വിശേഷിപ്പിച്ച ഈ ചിത്രത്തിൽ ഒരു ജീവിതകാലത്തിനിടയിൽ തന്നെ ഒൻപതു ജീവിതകാലത്തിന്റെ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ആ ചെറുപ്പക്കാരൻ ആയി പൃഥ്വിരാജ് സുകുമാരൻ അഭിനയിക്കും. ഈ ചിത്രത്തിലൂടെ പൃഥ്വിരാജ് ഒരു വലിയ വിജയം തന്നെയാണ് രഞ്ജിത് ശങ്കർ ലക്ഷ്യമാക്കുന്നത് എന്ന് ചുരുക്കം.
ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഓഗസ്റ്റ് സിനിമാസിൽ നിന്ന് പുറത്തു വന്ന പൃഥ്വിരാജ് ഈ രഞ്ജിത് ശങ്കർ ചിത്രത്തിന്റെ സഹ നിർമ്മാതാവ് കൂടി ആയിരിക്കും. ഡ്രീംസ് ആൻഡ് ബീയോണ്ട് എന്ന ബാനറിൽ രഞ്ജിത് ശങ്കർ തന്നെ ആയിരിക്കും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തവും നിർവഹിക്കുക. ഈ ചിത്രം എന്ന് തുടങ്ങും എന്നോ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളോ ഇപ്പോൾ പുറത്തു വിട്ടിട്ടില്ല. ഏതായാലും അടുത്ത വർഷം അവസാനത്തോടെ മാത്രമേ ഈ ചിത്രത്തിന്റെ ജോലികൾ തുടങ്ങാൻ സാധ്യത ഉള്ളു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.