ഇന്ന് മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനികളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവ. പൃഥ്വിരാജ് നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ഒരുമിച്ചാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ ഇരുവരും ചേർന്ന് നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ടീം എന്ന വാർത്തകളാണ് വരുന്നത്. ക്വീൻ, ജനഗണമന എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ഡിജോ ജോസ് ആന്റണി ആണ് ഈ മോഹൻലാൽ ചിത്രം ഒരുക്കാൻ പോകുന്നതെന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ പറയുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യുന്ന ചിത്രവും പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എംപുരാൻ എന്ന ചിത്രവും പൂർത്തിയാക്കിയതിന് ശേഷം മോഹൻലാൽ ഈ ഡിജോ ജോസ് ആന്റണി ചിത്രം പ്രഖ്യാപിക്കും എന്നാണ് സൂചന.
നേരത്തെ മോഹൻലാൽ പ്രധാന വേഷം ചെയ്‌ത, കൈരളി ടി എം ടി യുടെ പരസ്യം സംവിധാനം ചെയ്തതും ഡിജോ ജോസ് ആന്റണിയാണ്. ഇപ്പോൾ ജീത്തു ജോസഫ് ഒരുക്കുന്ന റാം ചെയ്ത് കൊണ്ടിരിക്കുന്ന മോഹൻലാൽ ജനുവരിയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുക. ടിനു പാപ്പച്ചൻ, അനൂപ് സത്യൻ, വിവേക്, രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്നിവർ ഒരുക്കുന്ന ചിത്രങ്ങളും മോഹൻലാൽ ചെയ്യുമെന്നാണ് വാർത്തകൾ വരുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് മൂന്നോളം ചിത്രങ്ങളാണ് മോഹൻലാൽ നായകനായി പ്ലാൻ ചെയ്യുന്നത് എന്നും സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഷാജി കൈലാസ് ഒരുക്കിയ എലോണ് എന്ന പരീക്ഷണ ചിത്രമാണ് മോഹൻലാലിന്റെ അടുത്ത റിലീസ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.