മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഡ്രൈവിംഗ് ലൈസെൻസ്. അന്തരിച്ചു പോയ സച്ചി രചിച്ച ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയത്. ഒരു സൂപ്പർ സ്റ്റാറിന്റെയും അയാളുടെ കടുത്ത ആരാധകനായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെയും കഥ പറഞ്ഞ ഈ ചിത്രം നിർമ്മിച്ചത് പൃഥ്വിരാജ് സുകുമാരനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രം ബോളിവുഡിലേക്ക് റീമേക് ചെയ്യാൻ പോവുകയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പർ താരത്തിന്റെ കഥാപാത്രമായി അക്ഷയ് കുമാർ എത്തുമ്പോൾ. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കഥാപാത്രമായി ഇമ്രാൻ ഹാഷ്മി ആണ് അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ റീമേക് ചിത്രം നിർമ്മിച്ചു കൊണ്ട് പൃഥ്വിരാജ് ഹിന്ദിയിലേക്ക് കൂടി നിർമ്മാതാവായി എത്തുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
രാജ് മെഹ്ത സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി എത്തുന്നത്, പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ ആണ്. അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രവുമാകും ഡ്രൈവിംഗ് ലൈസെൻസ് ഹിന്ദി റീമേക്. അടുത്ത വർഷമാകും ഈ ഹിന്ദി റീമേക് ആരംഭിക്കുക. ഇപ്പോൾ മോഹൻലാൽ നായകനായ ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്തു പൂർത്തിയാക്കിയ പൃഥ്വിരാജ്, അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡിൽ ആണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന കടുവ ആവും പൃഥ്വിരാജ് പൂർത്തിയാക്കുക. ശേഷം സിനിമയിൽ നിന്നൊരു ബ്രേക്ക് എടുക്കുന്ന പൃഥ്വിരാജ്, ആട് ജീവിതത്തിന്റെ അവസാന ഷെഡ്യൂളിനായി വീണ്ടും ശരീര ഭാരം കുറയ്ക്കും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.