Prithviraj Praises Mohanlal's Karnabharam
കാവാലം നാരായണ പണിക്കരുടെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച കർണ്ണ ഭാരം എന്ന സംസ്‌കൃത നാടകം ദേശീയ തലത്തിൽ മോഹൻലാലിന് വലിയ ആദരവും ശ്രദ്ധയും നേടിക്കൊടുത്ത ഒന്നാണ്. പൂർണ്ണമായും സംസ്‌കൃതത്തിൽ ഉള്ള ഈ നാടകത്തിൽ ആദ്യം മുതൽ അവസാനം വരെ കേന്ദ്ര കഥാപാത്രമായ കർണ്ണൻ ആയി സംസ്‌കൃത ഭാഷയിലെ കടുത്ത ശ്ലോകങ്ങൾ ഉരുവിട്ട് കൊണ്ട് മോഹൻലാൽ നടത്തിയ പെർഫോമൻസ് സംസ്‌കൃത പണ്ഡിതരെ പോലും അതിശയിപ്പിച്ചതാണ്. എന്നാൽ അന്ന് ഇന്ത്യയിലെ നാല് പ്രധാന സ്റ്റേജുകളിൽ അവതരിപ്പിച്ച ഈ സംസ്‌കൃത നാടകം കേരളത്തിൽ മാത്രം അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചില്ല. ഇപ്പോഴിതാ ആ ഇതിഹാസ നാടകത്തിന്റെ വീഡിയോ മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെയും യൂട്യൂബിലൂടെയും കഴിഞ്ഞ ദിവസം പുറത്തു വിട്ടു. ലൂസിഫർ ഷൂട്ടിങ്ങിനിടെ കർണഭാരം കണ്ട പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.
ലൂസിഫർ ഷൂട്ടിനിടെ ഈ സംസ്‌കൃത നാടകത്തിന്റെ കുറെ ഭാഗങ്ങൾ താൻ കണ്ടു എന്നും ഇത്തരമൊരു നാടകം അവതരിപ്പിക്കാൻ കഴിയുന്നത് തന്നെ ഒരു കലാകാരന്റെ അഭിനയ ജീവിതത്തിൽ ലഭിക്കാവുന്ന വിലമതിക്കാനാവാത്ത നേട്ടങ്ങളിൽ ഒന്നാണെന്നും പൃഥ്വിരാജ് പറയുന്നു. താൻ ഇതുവരെ സംസാരിക്കാത്ത അല്ലെങ്കിൽ തനിക്കു അറിയാത്ത ഒരു ഭാഷയിൽ ലൈവായി സ്റ്റേജിൽ നിന്ന് പാടുകയും പെർഫോം ചെയ്യുകയും ചെയ്ത മോഹൻലാൽ എന്ന അത്ഭുത പ്രതിഭയെ നമിച്ചു പോകുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഭാസൻ 2000 വർഷം മുൻപ് രചിച്ച ഈ നാടകം മോഹൻലാൽ സ്റ്റേജിൽ അവതരിപ്പിച്ചത് രണ്ടായിരാമാണ്ടിലാണ്. ആ നാടകം തന്റെ അടുത്ത് എത്തുന്നത് വരെ സംസ്‌കൃത ഭാഷ വശമില്ലാതെയിരുന്ന മോഹൻലാൽ ഇന്ത്യയിലെ വലിയ നാടകാചാര്യന്മാരെയും സംസ്‌കൃത പണ്ഡിതന്മാരെയും വിസ്മയിപ്പിക്കുന്ന പ്രകടനം ആണ് കർണ ഭാരത്തിലൂടെ നൽകിയത്. ഈ നാടകത്തിലെ പ്രകടനത്തിനും അതിലൂടെ സംസ്‌കൃത ഭാഷക്ക് നൽകിയ സംഭാവനക്കും മോഹൻലാലിന് കാലടി സംസ്‌കൃത സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.