മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം സൂപ്പർസ്റ്റാർ പട്ടത്തിന് അർഹനായ യുവനടനാണ് പൃഥ്വിരാജ്. നായകനായും, സംവിധായകനായും, ഗായകനായും അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. മോഹൻലാലിനെ നായകനാക്കി കഴിഞ്ഞ വർഷം ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ഹിറ്റാക്കി പൃഥ്വിരാജ് മാറ്റുകയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ സംവിധാന മികവ് പുറത്തുകാണിച്ച പൃഥ്വിരാജ് സംവിധായകനായി മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. സംവിധായകനായി ഒരുപാട് പ്രശംസകൾ നേടിയ താരത്തെ തേടി ആദ്യ പുരസ്‌കാരം തേടിയെത്തിരിക്കുകയാണ്.
ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിൽ മികച്ച സംവിധായകനുള്ള അവാർഡാണ് പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്നത്. ജയസൂര്യയാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്. അവാർഡ് നിശയിൽ ജയസൂര്യയോടൊപ്പമുള്ള ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. അവാർഡ് നൈറ്റിൽ പൃഥ്വിരാജിന്റെ പ്രസ്താവനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. പലരും തന്നെ യങ് മെഗാസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നത് കണ്ടിടുണ്ടെന്നും യങ് പോയിട്ട് നമുക്ക് ഒരു മെഗാസ്റ്റാർ ഉള്ളുവെന്നും അത് മമ്മൂക്കയാണെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടിരിക്കുകയാണ്. അദ്ദേഹം അടുത്തതായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൃഥ്വിരാജിന്റെ എമ്പുരാൻ തന്നെയാണ്. പൃഥ്വിരാജ് നായകനായിയെത്തിയ അയ്യപ്പനും കോശിയും എങ്ങും മികച്ച അഭിപ്രായം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.