പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫർ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സകല ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രശംസിച്ചു പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടത് ചെറുതോ വലുതോ ചിത്രം ചെയ്തത് കൊണ്ട് മാത്രമല്ലയെന്നും ‘ഈ.മ.യൗ’ പോലത്തെ ചിത്രങ്ങളിൽ സംവിധായകന്റെ ഒരു വേറിട്ട കഴിവ് കാണാൻ സാധിക്കും എന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
സിറ്റി ഓഫ് ഗോഡ്, ഡബിൾ ബാരൽ എന്നീ ചിത്രങ്ങളിൽ പൃഥ്വിരാജ്- ലിജോ ജോസ് പെല്ലിശ്ശേരി ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഈ.മ.യൗ പോലത്തെ സിനിമകൾ സംവിധായകന്റെ സിനിമയാണെന്നും അത്തരം ചിത്രങ്ങൾ സംവിധാനം ചെയ്യാൻ ഒരു പ്രത്യേക കഴിവ് വേണമെന്നും ലിജോ ജോസ് പകരം വെക്കാൻ സാധിക്കാത്ത സംവിധായകനാണെന്നും സൂചിപ്പിക്കുകയുണ്ടായി. വെറും 18 ദിവസം കൊണ്ടാണ് ഈ.മ.യൗ എന്ന സിനിമയുടെ ചിത്രീകരണം ലിജോ ജോസ് പല്ലിശേരി പൂർത്തിയാക്കിയത്. മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ലിജോ ജോസ് പല്ലിശേരിയെ തേടിയെത്തുകയുണ്ടായി.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകളിലൊന്നായി മാറിയ ചിത്രമാണ് പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി അഭിനയിച്ച…
ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
This website uses cookies.