ലോക മലയാളി പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് ബ്രില്ല്യൻസ് ഒരുങ്ങിയ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈലാണ് റിലീസ് ചെയ്തത്. ഇതിനോടകം ചിത്രം കണ്ട പ്രേക്ഷകരും സെലിബ്രിറ്റികളും ഒന്നടങ്കം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്. അതിൽ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ അഭിപ്രായം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുകയാണ്. ദൃശ്യം 2 നെക്കുറിച്ച് സുദീർഘമായ ഒരു കുറിപ്പ് ഫേസ്ബുക്കിൽ പങ്കു വച്ചു കൊണ്ടാണ് പുറത്തിറങ്ങാൻ തന്നെ അഭിപ്രായം രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒരാളാണ് ജോർജ്ജ്കുട്ടി എന്നതിൽ സംശയമില്ലെന്ന് പൃഥ്വിരാജ് കുറിപ്പിലൂടെ പറഞ്ഞത് ഏവരും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.
പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിനെ പൂർണരൂപം ഇങ്ങനെ: ദൃശ്യം 2 നെക്കുറിച്ച് എന്തെങ്കിലും പറയണം എന്ന് കുറെ നാളായി കരുതുന്നു. സിനിമയുടെ വേൾഡ് പ്രീമിയറിന് ഇനി മണിക്കൂറിൽ മാത്രമാണ് ഇനി ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് അധികനേരം സഹിച്ചരിക്കാനും പറ്റുകയില്ല. മലയാളത്തിലെ കൾട്ട് സിനിമയുടെ സീക്വൽ ഒരുക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. സിനിമയുടെ സാമ്പ്രദായിക ശീലങ്ങളെ തകർത്ത ദൃശ്യം പോലെ ഒരു സിനിമയുടെ രണ്ടാം ഭാഗം അത് നൽകുന്ന സമ്മർദ്ദം വളരെ വലുതാണ്. ആ സമ്മർദ്ദം എന്തെന്ന് എനിക്ക് നല്ലതുപോലെ മനസ്സിലാകും. എന്നാൽ ജീത്തു എത്ര മനോഹരമായാണ് ഈ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്.
ആറു വർഷങ്ങൾക്ക് ശേഷം ജോർജ്ജു കുട്ടിയായെ നിങ്ങൾ എവിടേക്കാണ് കൊണ്ടുപോകുന്നത് ? ജോർജ്ജുകുട്ടി ഒരുക്കിയ സാങ്കൽപിക വും അവിശ്വസനീയവുമായ കഥയിൽ എന്തെങ്കിലും മാറ്റം നടത്തിയോ ? അയാളിൽ നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചോ ? കൂടുതൽ കൂടുതൽ സാമർത്ഥ്യം കാണിക്കാൻ ശ്രമിക്കുന്നുണ്ടോ ? സമയവും നിയമവും അയാളെ പിടികൂടുന്നുണ്ടോ ? ഇവയെക്കുറിച്ച് ഒക്കെ ഇനി നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ നിങ്ങളുടെ ആ ധാരണകളെയെല്ലാം തിരുത്തുന്ന ഒരു സർപ്രൈസ് തന്നെയാണ് ഈ സിനിമയിലുള്ളത്. ഒന്നാം ഭാഗത്തിന് ശേഷമുള്ള ജിത്തുവിനെ ഏറ്റവും മികച്ച ഒരു സിനിമ തന്നെയാണ് ദൃശ്യം 2. സിനിമ കണ്ടതിനുശേഷം ഞാൻ ആദ്യം ജിത്തുവിനെയാണ് വിളിച്ചത്. അതിനുശേഷം ഞാൻ ഒരാളെ കാണാനായി എന്റെ തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിൽ എത്തി മോഹൻലാൽ ആയിരുന്നു ആ ആൾ. ക്ലാസ് ശാശ്വതമാണ് ഞാൻ ഒരിക്കൽ കൂടി പറയുന്നു ശാശ്വതമാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ജോർജ്ജുകുട്ടി എന്നതിൽ ഒരു സംശയവുമില്ല.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.