പ്രശസ്ത സംവിധായകൻ ബ്ലെസി, യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആട് ജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള ക്ലാസിക് നോവലിനെ അടിസ്ഥാനപ്പെടുത്തി ബ്ലെസ്സി തന്നെ രചിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിന്റെ രണ്ടാം ഷെഡ്യൂളിന് വേണ്ടി ഈ കഴിഞ്ഞ മാർച്ചിൽ ജോർദാനിൽ പോയ ഷൂട്ടിംഗ് സംഘം കൊറോണ ഭീഷണിയെ തുടർന്നുണ്ടായ ലോക്ക് ഡൌൺ കാരണം അവിടെ ഒരു മരുഭൂമിയിൽ കുടുങ്ങിയിരുന്നു. മെയ് അവസാനമാണ് അവർക്കു തിരിച്ചു വരാനായത്. മൂന്നു മാസത്തോളം അവിടെ ഉണ്ടായിരുന്നു എങ്കിലും അതിൽ ഒരു മാസത്തോളം മാത്രമാണ് അവർക്കു ഷൂട്ടിംഗ് നടത്താനായത്. ബാക്കി സമയം മുഴുവൻ സിനിമാ സെറ്റിൽ ക്രിക്കറ്റ് കളിച്ചും മറ്റും സമയം ചിലവിടുകയായിരുന്നു അംഗങ്ങൾ. ഇപ്പോഴിതാ അവിടുത്തെ ക്രിക്കറ്റ് കളിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചുകൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് നായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ്.
താൻ ബാറ്റ് ചെയ്യുന്നതിന്റെയും ബോൾ എറിയുന്നതിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പൃഥ്വിരാജ് പങ്കു വെച്ചിരിക്കുന്നത്. ആ ചിത്രങ്ങൾ കഴിഞ്ഞ ദിവസം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബാറ്റ് ചെയ്യുന്ന ചിത്രം പങ്കു വെച്ച് കൊണ്ട് പൃഥ്വിരാജ് പറയുന്നത്, രോഹിത് ശർമയെ പോലെ ഒരു പുൾ ഷോട്ട് അടിക്കാൻ പ്ലാൻ ചെയ്താണ് കളിച്ചതെങ്കിലും താൻ ആ ഷോട്ട് കളിച്ചു ഷോർട്ട് മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി ഔട്ട് ആവുകയായിരുന്നു എന്നാണ്. മെയ് അവസാനം തിരിച്ചു നാട്ടിലെത്തിയ പൃഥ്വിരാജ്, സർക്കാർ നിർദേശിച്ച ക്വറന്റീൻ പൂർത്തിയാക്കി തന്റെ കുടുംബത്തിനൊപ്പം ചേർന്ന് കഴിഞ്ഞു. എന്നാൽ ആട് ജീവിതം ടീമിലെ ഒരു അംഗത്തിന് കോവിഡ് ബാധിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.