മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ബോളിവുഡിൽ ഒന്നിലധികം ചിത്രങ്ങളുമായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. അയ്യാ, ഔരംഗസേബ്, നാം ശബാന തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ള പൃഥ്വിരാജ് സുകുമാരൻ, നവാഗതനായ കായോസ് ഇറാനി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ നായകനായി എത്തുന്നു എന്ന് വാർത്തകൾ വന്നിരുന്നു. കജോൾ, സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആണെന്ന വാർത്തകളാണ് വന്നത്. എന്നാൽ ഇപ്പോഴിതാ, ആ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം വരുന്നതിന് മുൻപ് മറ്റൊരു ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. അക്ഷയ് കുമാർ- ടൈഗർ ഷെറോഫ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിൽ വില്ലനായാണ് പൃഥ്വിരാജ് അഭിനയിക്കാൻ പോകുന്നത്.
അലി അബ്ബാസ് സഫർ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പൂജ എന്റെർറ്റൈന്മെന്റ്‌സാണ്. അക്ഷയ് കുമാർ, ടൈഗർ ഷെറോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ഒന്നിക്കുന്നതോടെ ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. അടുത്ത വർഷമായിരിക്കും പൃഥ്വിരാജ് ഈ ചിത്രം ചെയ്യുക എന്നാണ് സൂചന. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന എംപുരാൻ എന്ന ചിത്രം അടുത്ത വർഷം ആരംഭിക്കാനിരിക്കുകയാണ്. അതിന് മുൻപ് ഈ ബോളിവുഡ് ചിത്രം തീർക്കാനാണ് പൃഥ്വിരാജ് സുകുമാരന്റെ പ്ലാനെന്നാണ് സൂചന. ജയൻ നമ്പ്യാർ ഒരുക്കുന്ന വിലായത്ത് ബുദ്ധയിലാണ് ഇപ്പോൾ പൃഥ്വിരാജ് അഭിനയിക്കുന്നത്. ഇതിനു ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന സലാറും പൃഥ്വിരാജ് ചെയ്ത് തീർക്കും. അതിലും നെഗറ്റീവ് വേഷത്തിലാണ് താരം എത്തുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.