‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- പാർവതി എന്നിവർ വീണ്ടും ഒന്നിക്കുന്ന മറ്റൊരു പ്രണയ ചിത്രം കൂടിയാണ് മൈ സ്റ്റോറി. നവാഗതയായ റോഷിണി ദിനകർ ആണ് സംവിധാനം ചെയ്തിരിക്കുന്നത് . കഴിഞ്ഞ 15 കൊല്ലമായി കന്നഡ സിനിമ മേഖലയിൽ ജോലിചെയ്ത പരിചയ സമ്പത്തുവുമായിയാണ് റോഷിണി ദിനകർ ഈ ചിത്രം സംവിധാനം ചെയുന്നത് . പോർച്ചുഗലിൽ ആദ്യമായി ചിത്രീകരിക്കുന്ന മലയാള ചിത്രം എന്ന റെക്കോർഡും ‘മൈ സ്റ്റോറി’ക്കു സ്വന്തമാണ് . ചിത്രം പൂർണമായും വിദേശത്താണ് ചിത്രികരിച്ചിരിക്കുന്നതു .വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് റോഷിണി ദിനകർ പ്രൊഡക്ഷന്റെ ബാനറിൽ ദിനകറും റോഷിണി ദിനകറും ചേർന്നാണ് . വൈശാഖാ സിനിമയാണ് ‘മൈ സ്റ്റോറി’ തിയേറ്ററുകളിലെത്തിക്കുന്നത്
സെൻസറിങ് പൂർത്തിയാക്കിയ ചിത്രം ക്ലീൻ U സർട്ടിഫിക്കറ്റുമായി കേരളത്തിൽ 129 തീയറ്ററുകളിൽ നാളെ റീലീസിനെത്തും. 138 ദൈർഘ്യമാണ് ചിത്രത്തിനുള്ളത് .
‘കേരളാ കഫെ’, ‘ഉറുമി’, ‘നത്തോലി ഒരു ചെറിയ മീനല്ല’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ‘മൈ സ്‌റ്റോറി’ എന്ന ചിത്രത്തിലൂടെ വീണ്ടും തിരക്കഥാകൃത്താവുകയാണ് .ശങ്കര്‍ രാമകൃഷ്ണന്‍. മനോജ് കെ ജയൻ ,മണിയൻപിള്ള രാജു, സണ്ണി വെയ്ൻ, നന്ദു, സഞ്ജു ശിവാറാം , അരുൺ ബെന്നി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത് .ഡൂഡിലീയും വിനോദും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ പ്രിയങ്ക് പ്രേംകുമാറാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
എന്ന് നിന്റെ മൊയ്‌തീൻ’ പോലെ ചിത്രം ഒരു വൻ വിജയമാവുമെന്നാണ് സിനിമ പ്രേമികൾ ആകാംഷായോടെ ഉറ്റു നോക്കുന്നത്
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.