കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെ നായക വേഷവും ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് പ്രതിസന്ധി മൂലം മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ഷൂട്ട് ആരംഭിച്ച ഈ ചിത്രത്തിന്റെ താരനിരയിലും ഏറെ മാറ്റങ്ങൾ വന്നിരിക്കുകയാണ്. ചിത്രത്തിൽ ലീഡ് റോൾ ചെയ്യാനിരുന്ന പെണ്കുട്ടി വളർന്നു പോയത് കൊണ്ട് തന്നെ മറ്റൊരു ചെറിയ കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മുംബൈ സ്വദേശി മായ എന്ന പെണ്കുട്ടി ആണത്. അതുപോലെ തന്നെ ഈ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യാനിരുന്ന പൃഥ്വിരാജ് സുകുമാരനും ഇതിൽ നിന്ന് പിന്മാറി. കടുവ എന്ന ചിത്രം തീർക്കാൻ ഉള്ളത് കൊണ്ടും അതിനു ശേഷം ബ്ലസി ഒരുക്കുന്ന ആട് ജീവിതത്തിനു വേണ്ടി ശരീരഭാരം കുറക്കുന്നത് കൊണ്ടുമാണ് പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിൽ നിന്നും മാറി നിന്നത്.
പൃഥ്വിരാജ് മാറിയതോടെ പകരം ആ വേഷം ചെയ്യാൻ ഉണ്ണി മുകുന്ദൻ വരും എന്നാണ് സൂചന. അതുപോലെ ഡേറ്റ് ഇഷ്യൂ കാരണം പിന്മാറിയ മറ്റൊരു നടൻ പ്രതാപ് പോത്തൻ ആണ്. മിന്നൽ മുരളി എന്ന ചിത്രത്തിലെ സൂപ്പർ വില്ലൻ ആയി കയ്യടി നേടിയ ഗുരു സോമസുന്ദരം ആണ് ഇനി ആ കഥാപാത്രം ചെയ്യുക. ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ബറോസ് ഒരുക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിജോ പുന്നൂസും നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ലിഡിയൻ നാദസ്വരവും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.