ഒടിടി റിലീസ്, തീയേറ്റർ റീലീസ് എന്നിവയുമായി ബന്ധപെട്ടു മലയാള സിനിമയിൽ ഒട്ടേറെ തർക്കങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. ഒടിടിയിൽ സിനിമകൾ തുടർച്ചയായി റിലീസ് ചെയ്താൽ തീയേറ്റർ വ്യവസായം തകരും എന്ന വാദവുമായി ആണ് തീയേറ്റർ സംഘടനകൾ മുന്നോട്ടു വരുന്നത്.ആ കാരണം കൊണ്ട് തന്നെ ഒടിടിയിൽ ചിത്രങ്ങൾ നൽകിയെന്ന പേരിൽ മോഹൻലാൽ, ദുൽഖർ സൽമാൻ, ആന്റണി പെരുമ്പാവൂർ, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടേറെ പേർക്കെതിരെ തീയേറ്റർ അസ്സോസ്സിയേഷൻ രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഇതിനോടകം ഒരുപിടി ചിത്രങ്ങൾ പ്രിത്വിരാജിന്റേതായും ഒടിടിയിൽ എത്തിയിട്ടുണ്ട്. കൊവിഡ് മഹാമാരി വന്നതുകൊണ്ടാണ് സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ആവുന്നത് എന്നാണ് എല്ലാവരും വിചാരിച്ചുവെച്ചിരിക്കുന്നതെന്നും എന്നാല്‍ ആ ധാരണ തെറ്റാണെന്നും മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നു.
ഒ.ടി.ടിയില്‍ മാത്രമായിട്ട് സിനിമകള്‍ റിലീസാകുന്ന സമയം ഇവിടെ ഉണ്ടാകുമെന്ന് താൻ ആദ്യമായിട്ട് പറയുന്നത് കൊവിഡ് മഹാമാരി വരുന്നതിന് മുന്‍പാണ് എന്നും ഇനി വരാനിരിക്കുന്ന കാലങ്ങള്‍ ഒ.ടി.ടി സ്ട്രീമിങ്ങിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന സിനിമകളും തിയേറ്ററിന് വേണ്ടി മാത്രം ഡിസൈന്‍ ചെയ്യുന്ന സിനിമകളും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. രണ്ടും ഒരുപോലെ ഇവിടെ നിലനിൽക്കുമെന്നും ആര് വിചാരിച്ചാലും അതൊന്നും മാറ്റാൻ പറ്റില്ല എന്നും അദ്ദേഹം പറയുന്നു. റിലീസാകുന്ന പുതിയ സിനിമകള്‍ വീട്ടിലിരുന്ന് കാണാമെന്നൊരു സൗകര്യം ആളുകള്‍ക്ക് ഉള്ളപ്പോള്‍ ഇവിടെ ഉള്ള തീയേറ്ററുകളുടെ നിലവാരം കൂട്ടണമെന്നും പൃഥ്വിരാജ് പറയുന്നു. തീയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ നല്ലതാണെങ്കിൽ, അത് കാണാൻ നല്ല നിലവാരമുള്ള തീയ്യേറ്ററുകൾ ഉണ്ടെങ്കിൽ ആളുകൾ തീയേറ്ററുകളിലേക്കു ഒഴുകി എത്തുമെന്നും, ഒരു ഭീഷ്മ പര്‍വ്വത്തിനും ഹൃദയത്തിനും കുറുപ്പിനും തിയേറ്ററില്‍ നിന്ന് ഇത്രയും ഷെയര്‍ വന്നത് അതുകൊണ്ടാണെന്നും പൃഥ്വിരാജ് വിശദീകരിക്കുന്നു.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.