പ്രിത്വിരാജ് സുകുമാരൻ, ഇന്ന് മലയാള സിനിമയുടെ ഉയരങ്ങളിലേക്കുള്ള വളർച്ചയിൽ എടുത്തു പറയേണ്ട പേരുകളിൽ ഒന്നാണ് ഈ നടന്റേത്. മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും പരീക്ഷണ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ നിലവാരം ഉയർത്തുന്നതിലൂടെയും പ്രിത്വിരാജ് എന്ന നടൻ ഇന്നത്തെ യുവാക്കൾക്കിടയിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. വിജയങ്ങളിൽ മതി മറക്കാതെയും പരാജയങ്ങളിൽ പതറാതെയും മുന്നോട്ടു പോകാൻ പ്രിത്വിയെ സഹായിക്കുന്നത് തന്റെ കഴിവിലുള്ള ഉറച്ച വിശ്വാസവും അത് പോലെ തന്നെ ഉയർന്ന ചിന്താ രീതികളുമായി മുന്നോട്ടു പോകാനുള്ള ദൃഢ നിശ്ചയവുമാണ്.
യുവ സൂപ്പർ താരം എന്ന വിശേഷണത്തിൽ പ്രിത്വിയുടെ മനം മയങ്ങുന്നില്ല. മികച്ച ഒരു നടൻ എന്നറിയപ്പെടാനും അത് പോലെ തനിക്കു ഇഷ്ട്ടപ്പെടുന്ന ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന രീതിയിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനും ഉള്ള ഒരു സ്ഥാനവും സ്വാതന്ത്ര്യവും മാത്രമേ പ്രിത്വിരാജ് ആഗ്രഹിക്കുന്നുള്ളു എന്നത് ഒരു നടനെന്നതിലും ഉപരി ഒരു വ്യക്തിയെന്ന നിലയിൽ പ്രിത്വി രാജിനോടുള്ള ബഹുമാനം വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.
പക്ഷെ കുറച്ചു വർഷങ്ങൾക്കു മുൻപേ ഈ നടൻ ഒരു ചാനൽ ഇന്റർവ്യൂയിൽ മലയാള സിനിമയുടെ ഭാവിയെ പറ്റിയുള്ള തന്റെ സ്വപ്നങ്ങളും താൻ ചെയ്യാൻ ഇഷ്ട്ടപെടുന്ന തരത്തിലുള്ള ചിത്രങ്ങളെയും കുറിച്ച് പറഞ്ഞപ്പപ്പോൾ ഇയാൾ ഒരു അഹങ്കാരിയാണെന്നു മുദ്ര കുത്തി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഒരുപാട് പരിഹാസങ്ങൾക്കു വിധേയനായിരുന്നു.
അഹങ്കാരി എന്ന ആ വിളിപ്പേര് മാറ്റിയെടുത്തു പ്രേക്ഷകരെ കൊണ്ട് സ്നേഹത്തോടെ രാജുവേട്ടാ എന്ന് വിളിപ്പിച്ചു പ്രിത്വിരാജ് കുറച്ചു വർഷങ്ങൾ കൊണ്ട്. പക്ഷെ എങ്ങനെയാണു അത് മാറിയതെന്നും അന്നെന്തു കൊണ്ട് തന്നെ അഹങ്കാരിയായി മുദ്ര കുത്തി എന്നും തനിക്കറിയില്ലയെന്നു പ്രിത്വിരാജ് അടുത്തിടെ ഒരു മാധ്യമത്തിലൂടെ വെളിപ്പെടുത്തി.
ഒരുപക്ഷെ താൻ അന്ന് കണ്ട സ്വപ്നങ്ങൾക്ക് വേണ്ടി നടത്തുന്ന ശ്രമം പ്രേക്ഷകർക്ക് മനസ്സിലായി കാണുമെന്നും അതുപോലെ കുറച്ചെങ്കിലും താൻ സ്വപ്നം കണ്ടത് പോലെ മലയാള സിനിമ മുന്നോട്ട് നീങ്ങുന്നത് കണ്ടപ്പോൾ അതിനൊരു കാരണക്കാരനായി തന്നെയും കൂടി അവർ കണക്കാക്കി തുടങ്ങിയത് കൊണ്ടുമാകും ഇപ്പോൾ അവർ തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതെന്നും പ്രിത്വിരാജ് അഭിപ്രായപ്പെട്ടു.
വലിയ ചിത്രങ്ങളുമായി മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൈ പിടിച്ചു നടത്തുകയാണ് പ്രിത്വിരാജ്. ടിയാൻ, വിമാനം, ആദം ജോൺ, ഡിട്രോയിറ്റ് ക്രോസിങ് , ആട് ജീവിതം, കർണ്ണൻ എന്നിങ്ങനെ വലിയ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ പ്രിത്വിരാജ് ഒരുക്കുന്നു.
അതു പോലെ അടുത്ത വർഷം, മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരവും നടനുമായ മോഹൻലാലിനെ നായകനാക്കി ലൂസിഫറെന്ന ചിത്രമൊരുക്കി സംവിധായക വേഷം കൂടി അണിയാൻ തയ്യാറെടുക്കുകയാണ് പ്രിത്വിരാജ്.
ഒരു നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമെല്ലാമായി മലയാള സിനിമയുടെ ഭാവിയെ സുരക്ഷിതമാക്കുകയാണ് പ്രിത്വിരാജ് എന്ന ഈ കലാകാരൻ
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.