പ്രിത്വിരാജിന്റെ ഓണ ചിത്രമായ ആദം ജോൺ അധികം വൈകാതെ തന്നെ തീയേറ്ററുകളിലേക്കു എത്താൻ ഒരുങ്ങുകയാണ്. ജിനു എബ്രഹാം സംവിധായകനായി അരങ്ങേറുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനവും ചിത്രത്തിന്റെ ടീസറും വലിയ ജനശ്രദ്ധ നേടി കഴിഞ്ഞു.
പ്രിത്വിരാജ് ഇപ്പോൾ തന്റെ അടുത്ത ചിത്രം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. രണം എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിർമ്മൽ സഹദേവ് ആണ്. അമേരിക്കയിലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം തന്നെ ഷൂട്ട് ചെയ്യുന്നത്. ഡെട്രോയിറ്റ് ക്രോസിംഗ് എന്നായിരുന്നു ഈ ചിത്രത്തിന്റെ ആദ്യത്തെ പേര്. അതിനു ശേഷം ആണ് രണം എന്ന പേര് അണിയറ പ്രവർത്തകർ ഉറപ്പിച്ചത്. പ്രിത്വിരാജ് ഈ ചിത്രത്തിനായി അമേരിക്കയിലേക്ക് തിരിച്ചു കഴിഞ്ഞു.
ഈ ചിത്രത്തിനായി അമ്പതു ദിവസത്തെ ഡേറ്റ് നൽകിയിരിക്കുന്ന പ്രിത്വി രാജ് ഒക്ടോബറിൽ തിരിച്ചെത്തും. നവംബറിൽ പ്രിത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട്ജീവിതം എന്ന ബിഗ് ബജറ്റ് ചിത്രം ആരംഭിക്കും.
മമ്ത മോഹൻദാസാണ് രണം എന്ന നിർമ്മൽ സഹദേവ് ചിത്രത്തിൽ നായികായയെത്തുന്നത്. തമിഴിൽ നിന്നുള്ള നടീനടന്മാരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമയി എത്തുന്നുണ്ട്. അമേരിക്കയിലെ ഡിട്രോയിറ്റ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷൻ.
ഒരു ക്രൈം ഡ്രാമായാണ് ഈ ചിത്രമൊരുങ്ങുന്നത്. നേരത്തെ നിർമ്മൽ സഹദേവ് പ്രിത്വിരാജ് നായകനായ ഇവിടെ എന്ന ചിത്രത്തിലും അതുപോലെ തന്നെ ഫഹദ് ഫാസിൽ നായകനായ മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിലും അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളും അമേരിക്കയിലാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നുള്ളതും ശ്രദ്ധേയമാണ്.
റോഷ്‌നി ദിനകർ സംവിധാനം ചെയ്ത മൈ സ്റ്റോറി, പ്രദീപ് എം നായർ ഒരുക്കിയ വിമാനം എന്നിവയാണ് പ്രിത്വിരാജ് നായകനായി എത്തുന്ന ഇനി വരാനിരിക്കുന്ന റിലീസുകൾ. അതോടൊപ്പം കമൽ മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തിലും പ്രിത്വി ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട് എന്നാണ് വാർത്തകൾ.
ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പ്രിത്വിയെ നായകനാക്കി ആർ എസ് വിമൽ ഒരുക്കുന്ന കർണ്ണനും ആരംഭിക്കും എന്നാണ് സൂചനകൾ.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.