ഏറെ വ്യത്യസ്തമായ പ്രമേയങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച് മലയാള സിനിമാ പ്രേക്ഷകർക്ക് പുത്തൻ അനുഭമൊരുക്കുന്ന നടനാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കാളിയൻ. അപ്രതീക്ഷിതമായിട്ടായിരുന്നു ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പ്രഖ്യാപനം മാസങ്ങൾക്ക് മുൻപ് നടന്നത്. പൃഥ്വിരാജിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായി വിശേഷിപ്പിക്കുന്ന ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ചരിത്ര കഥപറയുന്ന ചിത്രത്തിന്റെ സംവിധാനം എസ്. മഹേഷാണ്. ബി. ഡി. അനിൽകുമാറാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ബോളീവുഡിൽ നിന്നും കോളീവുഡിൽ നിന്നുമുൾപ്പടെയുള്ള താരങ്ങൾ അണിനിരക്കും. തമിഴ് താരം സത്യരാജ് ചിത്രത്തിൽ എത്തുമെന്ന വാർത്തകൾ മുൻപ് തന്നെ പുറത്ത് വന്നിരുന്നു. ബോളിവുഡ് സംഗീത ഇതിഹാസങ്ങളായ ശങ്കർ- എസാൻ- ലോയ് എന്നിവർ ചേർന്നാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് പങ്കുവെക്കുന്നത്.
ചിത്രത്തിന്റെ ഭാഗമായുള്ള ചർച്ചകളുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ രാജീവ് നായരുമായി പൃഥ്വിരാജ് മണാലിയിൽ വച്ച് നടത്തിയ ചർച്ചകളുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം 9 ന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് അദ്ദേഹം ഇപ്പോൾ. അതിനു ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിലേക്ക് കടക്കും. ലൂസിഫറിനും ശേഷം അടുത്ത വർഷം പകുതിയോട് കൂടിയായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രം അനാർക്കലിയും നിർമ്മിച്ചത് രാജീവ് നായരാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.