കഴിഞ്ഞ ദിവസമാണ് പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മകളുടെ മാമോദീസ ചടങ്ങു നടന്നത്. സിനിമാ മേഖലയിൽ നിന്നുള്ള ഒരുപാട് പേർ പങ്കെടുത്ത ആ ചടങ്ങിൽ ലിസ്റ്റിൻ സ്റ്റീഫന്റെ ഏറ്റവുമടുത്ത സുഹൃത്തായ നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും പങ്കെടുത്തു. പൃഥ്വിരാജ്, ലിസ്റ്റിൻ എന്നിവർ ഒരുമിച്ചെത്തുമ്പോഴെല്ലാം വളരെ രസകരമായ സംഭാഷണങ്ങൾക്കതു വേദിയാവാറുണ്ട്. ഇത്തവണയും അതിനു മാറ്റമുണ്ടായില്ലെന്നു മാത്രമല്ല ലിസ്റ്റിൻ സ്റ്റീഫന്റെ മകൾക്കു ഒരു സർപ്രൈസ് പേരും കൊണ്ടാണ് പൃഥ്വിരാജ് എത്തിയത്. പൃഥ്വിരാജ്, സുപ്രിയ എന്നിവർ ചേർന്നാണ് ലിസ്റ്റിന്റെ മകൾക്കു പേര് കണ്ടു പിടിച്ചത്.
ഇസബെൽ എന്നാണ് കുട്ടിയുടെ പേര് എന്നും പലരും അത് ഇസബെല്ല എന്നാണ് പറയുന്നത് എന്നും ലിസ്റ്റിൻ സ്റ്റീഫൻ സ്റ്റേജിൽ പറഞ്ഞു. പൃഥ്വിരാജ്, സുപ്രിയ എന്നിവർ ചേർന്നാണ് ആ പേര് നിർദേശിച്ചത് എന്നത് കൊണ്ട് തന്നെ പേരിനു എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അത് അവരുടെ കൂടെ തെറ്റാണു എന്നും ലിസ്റ്റിൻ പറഞ്ഞപ്പോൾ സദസ്സിൽ ചിരി പൊട്ടി. അതിനു ശേഷം പൃഥ്വിരാജ്, സുപ്രിയ എന്നിവർ സംസാരിച്ചപ്പോഴും വളരെ കൗതുകരമായ കാര്യങ്ങളാണ് അവിടെ നടന്നത്. സുപ്രിയയും താനും കൂടി ഇട്ട ആ പേരിന്റെ സ്പെല്ലിങ് പഠിക്കാൻ ലിസ്റ്റിന് ഒരു വർഷം വേണ്ടി വന്നു എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ലിസ്റ്റിൻ തനിക്കു ഒരു സുഹൃത്ത് മാത്രമല്ല കുടുംബാംഗത്തെ പോലെയാണ് എന്നും പൃഥ്വിരാജ് പറഞ്ഞു. ഈ ചടങ്ങു ലേ മെറിഡിയനിൽ വെക്കാം എന്ന് പൃഥ്വിരാജ് പറഞ്ഞപ്പോൾ ഇത് പൃഥ്വിരാജിന്റെ കുട്ടിയുടെ അല്ല തന്റെ കുട്ടിയുടെ ചടങ്ങു ആണെന്നാണ് താൻ പറഞ്ഞത് എന്ന് കൂടെ ലിസ്റ്റിൻ പറഞ്ഞതോടെ സദസ്സിൽ കൂട്ടച്ചിരിയായി.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.