യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒരു മാസ്സ് മസാല എന്റർടൈനർ ആണ്. ഷൂട്ട് തുടങ്ങുന്നതിനു മുൻപേ ഈ ചിത്രത്തിന്റെ കഥയും മറ്റൊരു സുരേഷ് ഗോപി ചിത്രത്തിന്റെ കഥയുമായി ഉള്ള സാമ്യത്തിന്റെ പുറത്തു ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. അതിനു ശേഷം വീണ്ടും ഇപ്പോൾ കടുവ വിവാദത്തിൽ ചെന്നു ചാടിയിരിക്കുകയാണ്. ചിത്രത്തിൽ അഭിനയിച്ച ജൂനിയർ ആര്ടിസ്റ്റുകൾക്ക് പ്രതിഫലം നൽകിയില്ല എന്നും മോശം ഭക്ഷണം നൽകി എന്നുമാണ് അവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
സെറ്റിൽ നിന്ന് കഴിച്ച ഭക്ഷണം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കി എന്നും, അതുപോലെ 500 രൂപ തരാം എന്ന് പറഞ്ഞു വിളിച്ചു വരുത്തി 300 രൂപയാണ് നൽകിയത് എന്നും അവർ പറയുന്നു. നിർമ്മാതാക്കൾക്ക് എതിരെ അല്ല തങ്ങളുടെ പരാതി എന്നും തങ്ങളെ വിളിച്ചു വരുത്തിയ രഞ്ജിത് എന്ന ആളിന് എതിരെ ആണെന്നും അവർ പറയുന്നു. നിർമ്മാതാക്കളുടെ കയ്യിൽ നിന്നും പണം വാങ്ങി അയാൾ ആണ് പറ്റിക്കുന്നത് എന്നാണ് ജൂനിയർ ആര്ടിസ്റ്റുകളുടെ ആരോപണം. ജിനു എബ്രഹാം തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ്. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശി കുറുവച്ചൻ നൽകിയ മറ്റൊരു പരാതിയിൽ ഈ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് കൊണ്ട് എറണാകുളം കോടതി ഉത്തരവായിരുന്നു. തന്റെ ജീവിതകഥ വികലമായി ആണ് കടുവയിൽ കാണിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.