മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ബോളിവുഡ് പ്രേക്ഷകർക്ക് പരിചിതനായ താരമാണ്. അയ്യാ, ഔരംഗസേബ്, നാം ശബാന തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ തിളങ്ങിയുള്ള പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. കശ്മീരിലെ തീവ്രവാദവും മറ്റും പശ്‌ചാത്തലമായി വരുന്ന ഒരു ഇമോഷണൽ ത്രില്ലറായിരിക്കും ഈ ചിത്രമെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. ബോളിവുഡിലെ സൂപ്പർ നായികതാരമായ കജോൾ ആയിരിക്കും ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകുക. അതിനൊപ്പം തന്നെ ബോളിവുഡ് സൂപ്പർ താരമായ സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നും വാർത്തകൾ വരുന്നുണ്ട്.
നവാഗതനായ കായോസ് ഇറാനി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ബോളിവുഡിലെ സൂപ്പർ ഹിറ്റ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ്. അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ് ആണ് പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം. ഡിസംബർ ഒന്നിനാണ് ഈ ചിത്രം റിലീസ് ചെയ്യുക. അതിന് ശേഷം ഡിസംബർ ഇരുപത്തിരണ്ടിന് ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്ന പൃഥ്വിരാജ് ചിത്രവും പ്രേക്ഷകരുടെ മുന്നിലെത്തും. പ്രശാന്ത് നീൽ ഒരുക്കുന്ന പ്രഭാസ് ചിത്രമായ സലാറിലെ തന്റെ ഭാഗം പൂർത്തിയാക്കിയ പൃഥ്വിരാജ്, ഡിസംബറിൽ ജയൻ നമ്പ്യാരുടെ വിലായത് ബുദ്ധയും ചെയ്ത് തീർക്കുമെന്നാണ് സൂചന. അടുത്ത വർഷമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ എംപുരാൻ ആരംഭിക്കുക. ഇതിനു മുൻപ് പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങളിലും മോഹൻലാൽ ആയിരുന്നു നായകൻ.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്‌ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്‌ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്‌ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.