ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി നവാഗത സംവിധായകൻ മാത്യൂസ് തോമസ് പ്രഖ്യാപിച്ച ചിത്രമാണ് കടുവാക്കുന്നേൽ കുറുവച്ചൻ. ചിത്രത്തിന്റെ ടൈറ്റിൽ അത് തന്നെയാണോ എന്ന് തീരുമാനമായിട്ടില്ല എങ്കിലും ആ ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണെന്നും അതിലെ സുരേഷ് ഗോപിയുടെ ലുക്കും കഴിഞ്ഞമാസം അദ്ദേഹത്തിന്റെ ജന്മദിനാഘോഷം പ്രമാണിച്ചു പുറത്തു വിട്ടിരുന്നു. ഷിബിൻ ഫ്രാൻസിസ് രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. എന്നാലിതാ ഇപ്പോൾ ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ വിലക്കി കൊണ്ട്, കോടതിയുത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ജിനു എബ്രഹാം രചിച്ചു ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കാനിരുന്ന ഈ ചിത്രം കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്. ഈ വർഷം ജൂലൈ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കാനായിരുന്നു പ്ലാൻ എങ്കിലും കൊറോണ ഭീഷണി മൂലം ഷൂട്ടിംഗ് മാറ്റി വെക്കുകയായിരുന്നു. അപ്പോഴാണ് സുരേഷ് ഗോപി- മാത്യൂസ് തോമസ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്.
തന്റെ കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നാണ് രചയിതാവ് ജിനു എബ്രഹാം നൽകിയിരിക്കുന്ന കേസ്. കടുവയുടെ ഓരോ സീനും തിരക്കഥയും പകര്‍പ്പവകാശ നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്യുകയും അതിന്റെ തെളിവുകളും ജിനു കോടതിയിൽ ഹാജരാക്കിയതോടെയാണ് എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു കൊണ്ട് ഉത്തരവായത്. കടുവ എന്ന സിനിമയില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ പേരും കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണെന്നും തന്‍റെ സിനിമയുടെ കഥയെയും കഥാപാത്രങ്ങളെയും അതുപോലെ പകര്‍ത്തിയാണ് സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തങ്ങളുടെ സിനിമ പ്രഖ്യാപിച്ചിരിക്കുന്നതെന്നുമാണ് ജിനു എബ്രഹാം ആരോപിച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളൂം ഏകദേശം ഒരുപോലെയാണ്. പൊലീസുകാരെ ഇടിച്ച് വീഴ്ത്തിയശേഷം പൊലീസ് ജീപ്പിനു മുകളില്‍ ഇരിക്കുന്ന പൃഥ്വിരാജിന്‍റെ ചിത്രമാണ് കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എങ്കിൽ അതുപോലെ തന്നെയുള്ള ഒരു ചിത്രമാണ് സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്ററിലുമുള്ളതു. ജിനു അബ്രഹാമിന്റെ സംവിധാന സഹായിയായി ആദം ജോൺ എന്ന ചിത്രത്തിൽ ജോലി ചെയ്തയാളാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ മാത്യൂസ് തോമസ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.