ബ്രഹ്മാണ്ഡ വിജയം നേടിയ കെ ജി എഫ് സീരിസിന് ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കിയ ചിത്രമാണ് സലാർ. പ്രഭാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ മലയാളം സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഡിസംബർ 22 ന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെറുകൾ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. ഈ ചിത്രത്തിൽ പൃഥ്വിരാജ് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സലാറിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രമായി പൃഥ്വിരാജിനെയായിരുന്നു ആദ്യം മുതൽ മനസ്സിൽ കണ്ടിരുന്നത് എന്നും, പക്ഷെ അദ്ദേഹത്തിന് തിരക്കഥ ഇഷ്ടപ്പെടുമോയെന്നും അദ്ദേഹം ഇതിലേക്ക് വരുമോയെന്നും ഉറപ്പുണ്ടായിരുന്നില്ലെന്നും പ്രശാന്ത് നീൽ വെളിപ്പെടുത്തി.
പൃഥ്വിരാജ് ഇല്ലാതെ സലാർ ഇല്ലെന്ന് സിനിമ കണ്ടതിന് ശേഷം തനിക്ക് മനസ്സിലായെന്നും പ്രശാന്ത് നീൽ കൂട്ടിച്ചേർത്തു. അസാധാരണമായ അഭിനയം കാഴ്ച വെച്ചതിനൊപ്പം തന്നോടൊപ്പം ഒരു സഹസംവിധായകനെ പോലെ ജോലി ചെയ്ത പൃഥ്വിരാജ് ക്രിയേറ്റീവ് പോയിന്റിൽ നിന്നു നൽകിയ നിർദേശങ്ങൾ സലാറിനെ ഏറ്റവും മികച്ചതാക്കുന്നതിൽ സഹായിച്ചിട്ടുണ്ടന്നും പ്രശാന്ത് പറയുന്നു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ അത്രക്കും ഗംഭീരമായിരുന്നുവെന്നും സലാർ ചെയ്യാൻ കാണിച്ച മനസ്സിന് അദ്ദേഹത്തിനോട് നന്ദി പറയുന്നുവെന്നും പ്രശാന്ത് നീൽ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്യും. ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.