യുവനടന്മാരിൽ ഫിറ്റ്‌നസ് ഏറെ ശ്രദ്ധിക്കുന്ന വ്യക്തികളാണ് പൃഥ്വിരാജ്, ടോവിനോ എന്നിവർ. വർക്ക്ഔട്ട് ചിത്രങ്ങളും വിഡിയോസും ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്നെ ഞെട്ടിക്കുന്ന മേക്കോവറാണ് നടൻ പൃഥ്വിരാജ് ഒരു സിനിമയ്ക്ക് വേണ്ടി നടത്തിയത്. ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി മെലിഞ്ഞു ഉണങ്ങിയ രൂപത്തിലാണ് താരം കുറെ നാൾ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന് വീണ്ടും കഠിനമായ വർക്ക്ഔട്ട് ചെയ്തു തുടങ്ങിയിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ജിമ്മിലെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. ഡയറ്റിങ്ങും എക്സർസൈസും നിർത്തുകയാണെന്നും ഇനി ഭക്ഷണം നല്ല പോലെ കഴിച്ചു ഭാരം കൂടുകയും ട്രെയിനിങ് ആരംഭിക്കുവാൻ ഒരുങ്ങുകയാണെന് പൃഥ്വിരാജ് പോസ്റ്റിൽ ക്യാപ്‌ഷനായി നൽകിയിരിക്കുകയാണ്.
അമ്പോ പോളി എന്ന മറുപടിയുമായി നടൻ ടോവിനോ തോമസ് പോസ്റ്റിന്റെ താഴെ കമെന്റ് രേഖപ്പെടുത്തുകയുണ്ടായി. ടോവിനോയ്ക്ക് വളരെ രസകരമായ മറുപടിയാണ് നടൻ പൃഥ്വിരാജ് നൽകിയത്. വരോ, നമുക്ക് ഒരുമിച്ചു ജിമ്മാം, അപ്പനെയും കൂട്ടിക്കോ എന്നാണ് പൃഥ്വിരാജ് മറുപടി നൽകിയത്. പൃഥ്വിരാജിനെ പോലെ തന്നെ കഠിനമായി വർക്ക്ഔട്ടും ഫിറ്റ്നെസും കാത്തു സംരക്ഷിക്കുന്ന വ്യക്തിയാണ് ടോവിനോ. അടുത്തിടെ സോഷ്യൽ മീഡിയയിൽ ടോവിനോയും അപ്പനും മസിൽ കാണിച്ചു നിൽക്കുന്ന ചിത്രം ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. അച്ഛനാണ് തന്റെ വഴികാട്ടിയും, ഉപദേശകനും, ജിം പാർട്നർ എന്നും ചിത്രത്തിനോടൊപ്പം ടോവിനോ എഴുതുകയുണ്ടായി. പൃഥ്വിരാജ്- ടോവിനോ എന്നിവർ ഒരേ ലോക്കേഷനിൽ ഒരേ പോസിൽ ഇന്നലെ പങ്കുവെച്ച ചിത്രവും ഏറെ വൈറൽ ആയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.