പ്രശസ്ത മലയാള നടൻ സുകുമാരൻ ഓർമയായിട്ടു ഇന്നേക്ക് 23 വർഷങ്ങൾ. 1997 ജൂൺ പതിനാറിനാണ് ഹൃദയാഘാതം മൂലം സുകുമാരൻ അന്തരിച്ചത്. പ്രശസ്ത നടി മല്ലിക ഭാര്യയും അതുപോലെ ഇന്നത്തെ മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ മക്കളുമാണ് സുകുമാരന്റെ കുടുംബം. അച്ഛൻ വിട വാങ്ങി 23 വർഷം തികയുന്ന ഈ വേളയിൽ, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ സുപ്രിയ മേനോൻ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വാക്കുകൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്. അച്ഛനെ എന്നും മിസ് ചെയ്യുന്നു എന്ന് ഇന്ദ്രജിത്ത് കുറിച്ചപ്പോൾ, പൃഥ്വിരാജ് കുറിച്ചത് അച്ഛന് അഭിമാനമാവാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു എന്നും അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു എന്നുമാണ്.
മരുമകളായ സുപ്രിയ മേനോൻ കുറിച്ചത് താൻ ഒപ്പം ജീവിക്കുന്ന ആളിൽ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട് എന്നും, അദ്ദേഹം കാഴ്ചയിലും പെരുമാറ്റത്തിലും മാത്രമല്ല മനോഭാവത്തിലും അച്ഛനെ പോലെയെന്ന് എല്ലാവരും പറയാറുണ്ട് എന്നുമാണ്. ഇതെല്ലാം കാണാൻ മകൾ അല്ലിക്കും തനിക്കും കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട് എന്നും പറഞ്ഞ സുപ്രിയ, എന്നും തങ്ങൾ അച്ഛനെ സ്നേഹത്തോടെ ഓർത്തിരിക്കുമെന്നും പറയുന്നു. പൃഥ്വിരാജുമായി രൂപ സാദൃശ്യമുള്ള സുകുമാരന്റെ ഒരു പഴയ ഫോട്ടോയും സുപ്രിയ പങ്കു വെച്ചിട്ടുണ്ട്. ഇവർക്ക് പുറമെ മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാലും സുകുമാരന് ഓർമ്മ പൂക്കൾ അർപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. 80 കളിൽ മലയാള സിനിമയിലെ താര സാന്നിധ്യമായിരുന്ന സുകുമാരൻ ഒരു നിർമ്മാതാവ് കൂടിയായിരുന്നു. നായകനും വില്ലനും സഹനടനുമായി ഒരുപാട് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സുകുമാരൻ.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.