ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രം സംവിധാനം ചെയ്തു മലയാളത്തിൽ എത്തിയ സംവിധായകൻ ആണ് ശ്രീനാഥ് രാജേന്ദ്രൻ. അതിനു ശേഷം കൂതറ എന്ന ചിത്രവും ഒരുക്കിയ ശ്രീനാഥ് ഒരുക്കിയ പുതിയ ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാൻ തന്നെ നായകനായ ഈ ചിത്രം നിർമ്മിക്കുന്നതും ദുൽഖർ തന്നെയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവതകഥയാണ് ഈ ചിത്രം പറയുന്നത്. ഇതിന്റെ റിലീസിനെ സംബന്ധിച്ച് പുതിയ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല എങ്കിലും താരനിരയെ കുറിച്ചു ഞെട്ടിക്കുന്ന വിവരങ്ങളാണ് വരുന്നത്. ഈ ചിത്രത്തിൽ ഒട്ടേറെ വമ്പൻ താരങ്ങൾ ആണ് അതിഥി വേഷത്തിൽ എത്തുന്നത് എന്ന വിവരം പുറത്തു വിട്ടത്, ഇതിലെ ഒരു അതിഥി താരമായ തമിഴ് നടൻ ഭരത് ആണ്.
ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭരത് പറഞ്ഞത് ഇതിൽ ഒട്ടേറെ താരങ്ങൾ ഉണ്ടെന്നാണ്. തനിക്കൊപ്പം ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ഉണ്ടെന്നു പറഞ്ഞ ഭരത്, ഇതിൽ മലയാളത്തിലെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും അതിഥി വേഷം ചെയ്തിട്ടുണ്ട് എന്നും വെളിപ്പെടുത്തി. ഏതായാലും ഈ രഹസ്യം പുറത്തു വന്നതോടെ കുറുപ്പിന്റെ ഹൈപ്പ് വർധിച്ചിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ടീസറുകൾ, പോസ്റ്ററുകൾ എന്നിവ ഇതിനോടകം വലിയ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നു രചിച്ച ഈ ചിത്രത്തിന് നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. കുറുപ്പിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.