ആരാധകരെയും പ്രേക്ഷകരെയും ആവേശത്തിലാക്കി പൃഥ്വിരാജിന്റെ തകർപ്പൻ പെർഫോമൻസ്. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. കല്യാൺ സിൽക്സിന്റെ ഉദ്ഘാടനത്തിനായി ചാലക്കുടിയിൽ പൃഥ്വിരാജ് എത്തിയപ്പോഴായിരുന്നും പൃഥ്വിരാജ് ആരാധകർക്ക് ആവേശം തീർത്തത്. ആവേശത്തിലായ ആരാധകർക്കായി പൃഥ്വിരാജ് തന്റെ പുതിയ ചിത്രമായ കാളിയനിലെ സംഭാഷണങ്ങൾ പറയുകയുണ്ടായി. പൃഥ്വിയുടെ സംഭാഷണവും അവതരണവുമെല്ലാം ആരാധകർക്ക് വലിയ ആവേശമായി മാറി. പൃഥ്വിരാജ് അക്ഷരാർത്ഥത്തിൽ വേദി കയ്യടക്കുകയായിരുന്നു. പൃഥ്വിരാജിന്റെ ഈ അത്യുഗ്രൻ പ്രകടനം നവമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ പോന്ന ബിഗ് ബജറ്റ് ചിത്രമാണ് കാളിയൻ. പൃഥ്വിരാജ് തന്നെ തന്റെ സ്വപ്ന പദ്ധതികളിലൊന്നായി വിശേഷിപ്പിച്ച കാളിയന്റെ സംവിധാനം എസ്. മഹേഷ് ആണ്. കാളിയൻ എന്ന പഴയകാല ഇതിഹാസ നായകന്റെ ചരിത്രകഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി. ഡി അനിൽ കുമാറാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും സൂപ്പർ താരങ്ങൾ ഉൾപ്പെടെ ചിത്രത്തിൽ അണിനിരക്കുന്നു. തമിഴ് താരം സത്യരാജ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നു മുൻപുതന്നെ അറിയിച്ചിരുന്നു. ബോളിവുഡ് സംഗീത ഇതിഹാസങ്ങളായ ശങ്കർ- എസാൻ- ലോയ് എന്നിവർ ചേർന്നാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്. നയൻ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോൾ. അതിനുശേഷം പൃഥ്വിരാജ് കാളിയനിലേക്ക് കടക്കും എന്നാണ് അറിയാൻ കഴിയുന്നത്. പ്രഖ്യാപനം മുതൽ ആരാധകരെ അത്യന്തം ആവേശത്തിലാക്കിയ കാളിയനായി നമുക്ക് കാത്തിരിക്കാം.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.