[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കാഴ്ച മറയും മുൻപ് കവിത പൃഥ്വിയെ കണ്ടു; വികാര നിർഭരം കൂടിക്കാഴ്ച

ഓരോ നടന്റെ നിലനിൽപ്പിന് കാരണം താരത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ഓരോ ആരാധകൻ തന്നെയാണ്. തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരിക്കും താരത്തെ കാണുക. തരാധന മൂലം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും എന്നും അവഗണനയും കളിയാക്കലും മാത്രമായിരിക്കും ഓരോ ആരാധകന് പറയാനുണ്ടാവുക. കാഴ്ച ശക്തി നഷ്ടപ്പെട്ട ഒരു ആരാധികയ്ക്ക് തന്റെ ആരാധനപാത്രത്തെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കാണാൻ സാധിച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സമൂഹം അഹങ്കാരി എന്ന് ഒരു കാലത്ത് മുദ്രകുത്തിയ പൃഥ്വിരാജാണ് തന്റെ ആരാധികയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്തത്. ചെറുപ്പത്തിൽ നടന്ന ഒരു വാഹനാപകടത്തിൽ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ട കവിത പൃഥ്വിരാജിന്റെ കടുത്ത ആരാധിക കൂടിയാണ്. നന്ദനം മുതൽ ഡ്രൈവിംഗ് ലൈസൻസ് വരെയുള്ള എല്ലാ പൃഥ്വിരാജ് ചിത്രങ്ങൾ കവിത വിടാതെ കണ്ടിട്ടുണ്ട്. പൃഥ്വിരാജ് തന്റെ ആരാധികയെ തേടിയെത്തിയ വിവരം പൃഥ്വിരാജ് ആരാധകനായ രാജീവ് എസ് മലയാലപുഴയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:

ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് മനുഷ്യനെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. മലയാള സിനിമാലോകം, അതിൽ അഭിനയിക്കുന്ന താരങ്ങൾ, ചുരുക്കം ചില ടെക്നീഷ്യൻസ്, അങ്ങനെ പലതും മലയാളികളുടെ മനസ്സിനെ കീഴടക്കിയിട്ടുണ്ട്. കീഴടക്കിയെന്നതിനർത്ഥം അവരെ ആരാധിച്ചു എന്നാണ്, കുടുംബത്തിലെ ഒരംഗത്തെ പോലെ സ്നേഹിച്ചു എന്നാണ്. അതിൽ വളരെ വ്യത്യസ്തമായ ഒരു താരാരാധനയാണ്. പത്തനാപുരം സ്വതേശി കവിതയുടേത്. മലയാളികളുടെ അഭിമായ സൂപ്പർതാരം പൃഥ്വിരാജ് ആണ് കവിതയുടെ ഇഷ്ടതാരം. നന്ദനം മുതൽ അവസാനം പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് വരെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്. ചെറുപ്പത്തിലെ സംഭവിച്ച ഒരു അപകടത്തിൽ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ട വ്യക്തിയാണ് കവിത. വർഷങ്ങൾക്കിപ്പുറം മറ്റേ കണ്ണിന്റെ കാഴ്ചയയെ ബാധിക്കുന്ന വിധത്തിൽ ഞരമ്പിന്റ പ്രവർത്തനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന കവിതയുടെ ഒരേ ഒരു ആഗ്രഹം പൂർണമായും ഇരുട്ടിനെ പ്രണയിക്കേണ്ടിവരുന്നതിന് മുൻപ് തന്റെ ആരാധ്യ പുരുഷനെ ഒരു നോക്ക് കാണണം എന്നാരുന്നു. വീട്ടുകാരും നാട്ടുകാരും നടക്കാത്ത ആഗ്രഹത്തിന്റ പുറകെ പോകുന്നു എന്ന് പറഞ്ഞു കളിയാക്കുമ്പോഴും നക്ഷത്രക്കണ്ണുള്ള രാജകുമാരനെ കാണാൻ അവൾ പ്രതീക്ഷയോടെ കാത്തിരുന്നു. ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ പ്രൊമോഷന്റ ഭാഗമായി ചടയമംഗലം ജടായുപ്പാറയിൽ പൃഥ്വിരാജ് എത്തുന്ന വിവരം അറിഞ്ഞ കവിത അദ്ദേഹത്തിനെ കാണാൻ ഒരു ശ്രമം നടത്തി. പൃഥ്വിരാജ് ഫാൻസിന്റെ സംസ്ഥാന കമ്മിറ്റി വഴി ഈ വിവരം പൃഥ്വിരാജിനെ അറിയിച്ചു. പിന്നെ നടന്നതെല്ലാം തികച്ചും അവിസ്മരണീയ നിമിഷങ്ങൾ ആയിരുന്നു. ജടായുപ്പാറയിൽ എത്തിയ തന്റെ മുന്നിൽ നിറകണ്ണുകളോടെ നിന്ന കവിതയെ ചേർത്ത് നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത പൃഥ്വിരാജ് എന്ന വലിയ മനുഷ്യ സ്നേഹിയെ കൂടെ കാണാൻ കഴിഞ്ഞ നിമിഷങ്ങളായിരുന്നു അത്. കാണാൻ പറ്റില്ലാ എന്ന് പറഞ്ഞു കളിയാക്കിയവർക്ക് മുന്നിൽ ഇനിയുള്ള കാലം കവിതയ്ക്കു തല ഉയർത്തിപ്പിടിച്ച് തന്നെ നടക്കാം. കാഴ്ചകൾ അവസാനിക്കുന്നതിനു മുൻപ് തന്റെ പ്രിയപ്പെട്ട ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിൽ. അകക്കണ്ണിന്റ കാഴ്ചകളിൽ എന്നും പ്രിയപ്പെട്ട ഓർമയായി രാജുവേട്ടാ, നിങ്ങളോടൊപ്പം ഉണ്ടായിരുന്ന ആ നിമിഷങ്ങളും താലോലിച്ച്.

webdesk

Recent Posts

മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം

ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…

17 hours ago

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

22 hours ago

അന്ന് ‘പറയുവാൻ ഇതാദ്യമായ്…’ ഇന്ന് ‘മിന്നൽവള കൈയിലിട്ട..’; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…

24 hours ago

നരിവേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി; “മിന്നൽവള” പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…

3 days ago

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ ഏറ്റെടുത്തു പ്രേക്ഷകർ..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…

4 days ago

മരണമാസിനു ആർപ്പു വിളിച്ച് ജിംഖാനയിലെ പിള്ളേർ; ഇത് മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ..

ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…

4 days ago

This website uses cookies.