മലയാളത്തിന്റെ യുവ സൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടിയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന തന്റെ രണ്ടാമത്തെ ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്തു. ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയ ഈ ചിത്രം റിലീസ് ആയിട്ടില്ല. പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന അടുത്ത രണ്ടു ചിത്രങ്ങളിലും നായകൻ മോഹൻലാൽ തന്നെയാണ്. അത് രണ്ടും ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ ആയാവും ഒരുക്കുക. ഇപ്പോഴിതാ, അതിനു ശേഷം പൃഥ്വിരാജ് ചെയ്യാൻ പോകുന്ന പ്രൊജക്റ്റും തീരുമാനമായി കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. ലൂസിഫർ സീരിസിന് ശേഷം പൃഥ്വിരാജ് ഒരുക്കാൻ പോകുന്നത് ഒരു ഹിന്ദി വെബ് സീരിസ് ആണ്.
ആ വെബ് സീരീസിലെ നായക വേഷവും പൃഥ്വിരാജ് തന്നെയാണ് ചെയ്യുക. ഇന്ത്യയുടെ ബിസ്ക്കറ്റ് കിംഗ് എന്നറിയപ്പെടുന്ന രാജൻ പിള്ളയുടെ ജീവിത കഥയാണ് ഈ വെബ് സീരിസിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക. രാജൻ പിള്ളയുടെ വളർച്ചയും വീഴ്ചയുമാണ് ഈ വെബ് സീരിസിന്റെ പ്രമേയം. യോഡ്ലീ ഫിലിംസ് ആണ് ഈ വെബ് സീരിസ് നിർമ്മിക്കാൻ പോകുന്നത്. നേരത്തെ ലൂസിഫർ സീരിസ് വെബ് സീരിസ് ആയി ചെയ്യാനുള്ള ഓഫറും പൃഥ്വിരാജ് സുകുമാരന് ഹിന്ദിയിൽ നിന്നും വന്നിരുന്നു. മുരളി ഗോപി രചിക്കുന്ന ലൂസിഫർ സീരീസിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ലൂസിഫർ സീരിസ് നിർമ്മിക്കുന്നത്. അടുത്ത വർഷമാണ് ലൂസിഫർ രണ്ടാം ഭാഗം ആരംഭിക്കുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.