മലയാള സിനിമയിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയമായ വ്യക്തിയാണ് പൃഥ്വിരാജ്. എല്ലാ സിനിമ താരങ്ങളുടെയും പിറന്നാൾ ദിവസം കൃത്യമായി ഓർക്കുകയും ആശംസകൾ നേരുന്ന താരമാണ് പൃഥ്വിരാജ്. വ്യക്തി ജീവിതത്തിൽ നടീനടന്മാർക്ക് ഏറെ ബഹുമാനവും കൊടുക്കുന്ന താരമാണ് അദ്ദേഹം. ഇൻസ്റ്റാഗ്രാമിൽ പൃഥ്വിരാജിന്റെ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദുൽഖർ സൽമാന്റെ ഭാര്യയായ അമാൽ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ് രംഗത്ത് എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ പോസ്റ്റിലൂടെയാണ് ആരാധകരും സിനിമ പ്രേമികളും അമാലിന്റെ പിറന്നാൾ ദിനം ഇന്നാണ് എന്ന് ഓർത്തെടുത്തത്.
ഒരു ഫാമിലി ഫോട്ടോയാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ സുപ്രിയ, ദുൽഖർ സൽമാൻ, അമാൽ സൽമാൻ എന്നിവർ ഒരുമിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് പൃഥ്വിരാജ് പിറന്നാൾ ആശംസകൾ നേർന്നത്. പൃഥ്വിരാജിന്റെ പോസ്റ്റിന്റെ താഴെ മറുപടിയുമായി ദുൽഖർ സൽമാൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഈ ചിത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടു എന്ന് ദുൽഖർ സൽമാൻ കമെന്റ് രേഖപ്പെടുത്തുകയുണ്ടായി. മലയാള സിനിമയിൽ ഇതുവരെ മുഖം കാണിച്ചിട്ടിലെങ്കിലും മലയാളികൾ ഒരു സെലിബ്രിറ്റിയെ പോലെ കാണുന്ന വ്യക്തിയാണ് അമാൽ സൽമാൻ. അമാൽ സൽമാന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഒരുപാട് താരങ്ങളും സിനിമ പ്രേമികളും രംഗത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജ്- ദുൽഖർ സൽമാൻ അടുത്തിടെ ഒരു സിനിമയുടെ ചർച്ചയ്ക്ക് വേണ്ടി കണ്ടുമുട്ടിയിരുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ഒരു മലയാള ചിത്രത്തിന് വേണ്ടിയാണ് ആരാധകരും സിനിമ പ്രേമികളും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.