മോഹൻലാൽ നായകനായ ലുസിഫെർ എന്ന ചിത്രത്തിന്റെ സെന്സറിങ് ഇന്ന് നടക്കാൻ പോവുകയാണ്. ഇന്നലത്തെ മോഹൻലാലിന്റെ ഫേസ്ബുക്ക് ലൈവിൽ ഒപ്പം എത്തിയ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ സെന്സറിങ്ങിന് മുന്നേ അമ്മയുടെ അനുഗ്രഹം തേടി പൃഥ്വിരാജ് എത്തിയ കാര്യം വിശദീകരിക്കുകയാണ് പ്രൊഡക്ഷൻ കൻഡ്രോളർ ആയ സിദ്ധു പനയ്ക്കൽ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലുസിഫെർ. ഇന്നലെ രാത്രി ആണ് പൃഥ്വിരാജ് അമ്മയെ കാണാനെത്തിയത്. അച്ഛന്റെ സാന്നിധ്യത്തിൽ അമ്മയുടെ അനുഗ്രഹം വാങ്ങാൻ ആയിരുന്നു ആ വരവ്. അച്ഛന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു പൃഥ്വിരാജിന് ലൂസിഫർ എന്നു പറയുന്നു സിദ്ധു പനയ്ക്കൽ.
സുകുമാരൻ സാറിന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത് എന്നും പ്രാരംഭ നടപടികൾ തുടങ്ങിയതുമാണ് എന്ന കാര്യവും സിദ്ധു പനയ്ക്കൽ ഓർത്തെടുക്കുന്നു. പക്ഷെ വിധി അതിനനുവദിച്ചില്ല എന്നു മാത്രമല്ല ആഗ്രഹം പൂർത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അമ്മയുടെ അനുഗ്രഹം വാങ്ങാൻ എത്തിയ പൃഥ്വിരാജ്, അമ്മ മല്ലിക സുകുമാരൻ എന്നിവരുടെ ഫോട്ടോയും സിദ്ധു പനയ്ക്കൽ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കു വെച്ചിട്ടുണ്ട്. അച്ഛന്റെ ആഗ്രഹം സഫലീകരിച് അമ്മയുടെ അനുഗ്രഹം വാങ്ങാൻ തിരക്കിനിടയിൽ ഓടിയെത്തിയ മകനെ നിറഞ്ഞ സ്നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ എന്നു സിദ്ധു പനയ്ക്കൽ ചോദിക്കുന്നു. മകനെ അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂർത്തത്തിന് സാക്ഷിയായി താനും എന്നു അഭിമാനത്തോടെ പറയുകയാണ് സിദ്ധു. അച്ഛന്റെ ആഗ്രഹത്തിനും സാക്ഷി, മകന്റെ പൂർത്തീകരണത്തിനും സാക്ഷി, അമ്മയുടെ അനുഹ്രഹത്തിനും സാക്ഷി, ദൃക്‌സാക്ഷി എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.