മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ ആട് ജീവിതം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി. ഈ വരുന്ന മാർച്ച് 28 നു ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രം പൃഥ്വിരാജ് സുകുമാരന്റെ സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രം കൂടിയാണ്. ബെന്യാമിൻ രചിച്ച ഇതേ പേരിലുള്ള പ്രശസ്തമായ നോവൽ ആസ്പദമാക്കി, പ്രശസ്ത സംവിധായകൻ ബ്ലെസി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വിഷ്വൽ റൊമാൻസ് ഇമേജ് മേക്കർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, അൾട്ട ഗ്ലോബൽ മീഡിയ എന്നിവയുടെ ബാനറിൽ ബ്ലെസ്സി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആഡംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിൽ ഒന്നായ തൃശൂർ രാഗത്തിൽ ഉൾപ്പെടെ ഗംഭീര അഡ്വാൻസ് ബുക്കിങ്ങാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ഇതിന്റെ ആദ്യ ദിവസത്തെ ബഹുഭൂരിപക്ഷം ടിക്കറ്റുകളും രാഗത്തിൽ വിറ്റു പോയിക്കഴിഞ്ഞു.
കേരളത്തിലുടനീളം ഈ ചിത്രത്തിന്റെ ബുക്കിംഗ് ഉടനെ ആരംഭിക്കും. കേരളം കൂടാതെ യു എ ഇ യിലും ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. സംഗീത മാന്ത്രികൻ എ ആർ റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവക്ക് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. പൃഥ്വിരാജ് കൂടാതെ അമല പോൾ, റിക് അബി, താലിബ് മുഹമ്മദ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സുനിൽ കെ എസ്, സൗണ്ട് ഡിസൈനിങ് നിർവഹിച്ചത് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി, എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് എന്നിവരാണ്. ഈ ചിത്രത്തിലെ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തിന് ജീവൻ നൽകാനായി വലിയ രീതിയിലാണ് പൃഥ്വിരാജ് തന്റെ ശരീര ഭാരം കുറച്ചത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.