മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ സംവിധാന, നിർമ്മാണ സംരംഭങ്ങളുമായി തിരക്കിലാണ്. അതിനൊപ്പം തന്നെ അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളും ആണ്. മോഹൻലാൽ നായകനായ ലൂസിഫർ അദ്ദേഹം സംവിധാനം ചെയ്തപ്പോൾ , തന്നെ നായകനാക്കി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയൻ നിർമ്മിച്ചത് പൃഥ്വിരാജ് ആണ്. ബ്ലെസ്സിയുടെ ആട് ജീവിതം എന്ന ബിഗ് ബജറ്റ് ചിത്രമാണ് പൃഥ്‌വി ഇനി തീർക്കാൻ പോകുന്നത്. എന്നാൽ അതിനിടയിൽ രസകരമായ ഒരു ചിത്രം കൂടി അഭിനയിക്കാൻ ഉള്ള പ്ലാനിൽ ആണ് അദ്ദേഹം. ഏറെ കാലത്തിനു ശേഷം പൃഥ്വിരാജ് അഭിനയിക്കാൻ പോകുന്ന ആ ഫൺ ഫിലിം സംവിധാനം ചെയ്യാൻ പോകുന്നത് പ്രശസ്ത നടൻ ആയ കലാഭവൻ ഷാജോൺ ആണ്.
കോമെഡിയും പാട്ടും നൃത്തവും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും അതെന്നു പൃഥ്വിരാജ് പറയുന്നു. അമർ അക്ബർ അന്തോണി പോലെ ഒരു രസികൻ ചിത്രമായിരിക്കും അതെന്നാണ് അദ്ദേഹം പറയുന്നത്. ബ്രദർസ് ഡേ എന്നാണ് കലാഭവൻ ഷാജോൺ- പൃഥ്വിരാജ് ചിത്രത്തിന്റെ ടൈറ്റിൽ. ഈ ചിത്രം രചിച്ചിരിക്കുന്നതും ഷാജോൺ തന്നെയാണ്. അതിനു ശേഷം പൃഥ്വിരാജ് ചെയ്യാൻ പ്ലാൻ ചെയ്തിരിക്കുന്നതെല്ലാം തന്നെ വമ്പൻ ചിത്രങ്ങൾ ആണ്. ശങ്കർ രാമകൃഷ്ണൻ ഒരുക്കാൻ പോകുന്ന അയ്യപ്പൻ, നവാഗതനായ മഹേഷ് ഒരുക്കാൻ പോകുന്ന കാളിയൻ എന്നിവയാണ് ആ ചിത്രങ്ങൾ. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫർ ഈ വരുന്ന മാർച്ച് 28 നു റിലീസ് ചെയ്യുമ്പോൾ, പൃഥ്വിരാജ് നായകനായ നയൻ എത്തുന്നത് അടുത്ത മാസം ഏഴാം തീയതി ആണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.