കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കജോളിന്റെ നായകനായി പൃഥ്വിരാജ് എത്തുന്നു. ചിത്രത്തിലൂടെ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കാശ്മീർ താഴ് വരയിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. അടുത്തവർഷം ചിത്രീകരണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകളിലൂടെ സൂചിപ്പിക്കുന്നത്.
12 വര്‍ഷത്തിന് ശേഷം കാജോളും കരോണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായതിനാൽ ബോളിവുഡ് പ്രേക്ഷകരും ആകാംക്ഷയിലാണ്. ചിത്രത്തിൽ കജോളിന്റെ മകനായിട്ടാണ് താരപുത്രൻ ഇബ്രാഹിം എത്തുകയെന്നും ബോളിവുഡ് മാധ്യമങ്ങൾ പറയുന്നു. അയ്യ , ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങളിൽ ഇതിനു മുമ്പ് പൃഥ്വിരാജ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അണിയറയിൽ ഒരുങ്ങുന്ന പൃഥ്വിരാജിന്റെ അടുത്ത ബോളിവുഡ് ചിത്രം
അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ ആണ്.
അഭിനയരംഗത്തും നിർമ്മാണ രംഗത്തും സംവിധാന രംഗത്തും മികവുപുലർത്തുന്ന പൃഥ്വിരാജ് ബോളിവുഡിൽ സജീവമാകുന്നതിൽ മലയാളി പ്രേക്ഷകരും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആട് ജീവിതം’ ആണ് പൃഥ്വിരാജിന്റെ ഇനി വരാനിരിക്കുന്ന ഏറ്റവും പ്രതീക്ഷയേറിയ ചിത്രം. ഒക്ടോബറിലാണ് ചിത്രത്തിൻറെ റിലീസ് അറിയിച്ചിരിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.