ഇത്തവണത്തെ വിഷുക്കാലത്തു തന്നെ റംസാൻ നൊയമ്പും നടക്കുന്നത് കൊണ്ട്, വലിയ മലയാള ചിത്രങ്ങൾ തീയേറ്ററിൽ നിന്ന് മാറി നിൽക്കുന്ന സമയമാണ് വരാൻ പോകുന്നത്. സൂപ്പർ താര ചിത്രങ്ങളടക്കം ഒടിടി റിലീസ് ആയി എത്തുന്നുണ്ടെങ്കിലും തീയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് വേണ്ടി രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങൾ കൊണ്ട് വിഷുക്കണി ഒരുക്കാൻ എത്തുകയാണ് പൃഥ്വിരാജ് സുകുമാരനും ലിസ്റ്റിൻ സ്റ്റീഫനും. ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന മാസ്സ് ബിഗ് ബഡ്ജറ്റ് ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ഏപ്രിൽ പതിമൂന്നിന് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുമ്പോൾ, റോക്കിങ് സ്റ്റാർ യാഷ് നായകനായ കെ ജി എഫ് 2 എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഏപ്രിൽ പതിനാലിന് കേരളത്തിൽ വിതരണം ചെയ്യുന്നത്. നിർമ്മാണ രംഗത്തും വിതരണ രംഗത്തും ഒരുമിച്ചു പ്രവർത്തിക്കുന്ന രണ്ടു ബാനറുകൾ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവ.
നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ബീസ്റ്റ് സൺ പിക്ചേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡെ ആണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. ഈ ചിത്രത്തിലെ അറബിക് കുത്ത്, ജോളിയാ ജിംഖാന എന്നീ ഗാനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ട്രെൻഡിങ് ആണ്. പ്രശാന്ത് നീൽ ഒരുക്കിയ കെ ജി എഫ് 2 നിർമ്മിച്ചിരിക്കുന്നത് ഹോമബിൽ ഫിലിംസ് ആണ്. ബോളിവുഡ് താരം സഞ്ജയ് ദത്, രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ശ്രീനിധി ഷെട്ടി എന്നിവരും അഭിനയിക്കുന്ന കെ ജി എഫ് 2 ലെ ആദ്യ ഗാനവും ആദ്യ ടീസറും സൂപ്പർ ഹിറ്റായിട്ടുണ്ട്. വലിയ ഹൈപ്പിലാണ് ഈ രണ്ടു ചിത്രങ്ങളും വിഷുക്കാലത്തു ബോക്സ് ഓഫിസ് പോരാട്ടത്തിന് എത്തുക.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.