ഇപ്പോൾ സച്ചി രചിച്ചു സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കോശി ആയി അഭിനയിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഇക്കഴിഞ്ഞ ദിവസം ഈ ചിത്രത്തിൻറെ ലൊക്കേഷനിൽ വെച്ചാണ് ലാൽ ജോസ് സംവിധാനം ചെയ്ത് ബിജു മേനോൻ നായകനായ 41 എന്ന ചിത്രത്തിന്റെ വിജയാഘോഷം നടന്നത്. കാരണം അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അയ്യപ്പൻ ആയി അഭിനയിക്കുന്നത് ബിജു മേനോൻ ആണ്. അപ്പോൾ അവിടെ നടന്ന ആഘോഷ ചടങ്ങിൽ പൃഥ്വിരാജ് കൂടി ചേർന്നതോടെ ആഘോഷം ഗംഭീരമായി മാറി. ആ ചടങ്ങിൽ വെച്ചു പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഷൂട്ടിംഗ് തിരക്കിലായത് കൊണ്ട് തനിക്കു ഇതുവരേയും 41 എന്ന ചിത്രം തിയേറ്ററിൽ പോയി കാണാൻ അവസരം ലഭിച്ചിട്ടില്ല എന്നും ഉടനെ തന്നെ ഈ ചിത്രം പോയി കാണും എന്നും പറഞ്ഞ പൃഥ്വിരാജ് അതിനൊപ്പം മറ്റൊരു സന്തോഷ വാർത്ത കൂടി പങ്കു വെച്ചു. അടുത്തതായി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ ആണ് നായകനായി എത്തുന്നത് എന്നും ആ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് 41 എന്ന ചിത്രം രചിച്ച പ്രഗീഷ് ആണെന്നും അദ്ദേഹം പറഞ്ഞു. 41നും മുൻപ് പ്രഗീഷ് എഴുതിയ തിരക്കഥ ആണ് അതെന്നും ആ ചിത്രത്തിൽ അഭിനയിക്കാൻ താൻ ആകാംഷയോടെ കാത്തിരിക്കുന്നതായും പൃഥ്വിരാജ് പറയുന്നു. അതൊരു വമ്പൻ ചിത്രമാണെന്ന സൂചനയും നൽകിയ പൃഥ്വിരാജ് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടുന്നില്ലെന്നും പറഞ്ഞു.
ഇതിനു മുൻപ് ലാൽ ജോസ്- പൃഥ്വിരാജ് ടീം ഒന്നിച്ചത് ക്ലാസ്സ്മേറ്റ്‌സ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ആയിരിന്നു. 2006 ഇൽ റീലീസ് ചെയ്ത ക്ലാസ്സ്മേറ്റ്‌സ് ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയപ്പോൾ അയാളും ഞാനും തമ്മിൽ എന്ന ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ്. അതുകൊണ് തന്നെ ഒരു ഹാട്രിക് വിജയം ആണ് ഈ കൂട്ടുകെട്ട് ഇനി ലക്ഷ്യമിടുന്നത്. ലാൽ ജോസിന്റെ 25 ആം ചിത്രം ആയിരുന്നു 41. പൃഥ്വിരാജ് നായകനായി എത്തുന്ന അടുത്ത റിലീസ് ലാൽ ജൂനിയർ ഒരുക്കിയ ഡ്രൈവിങ് ലൈസൻസ് ആണ്.
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
This website uses cookies.