യുവാക്കൾക്കിടയിലും കുടുംബ പ്രേക്ഷകരുടെ ഇടയിലും ഏറെ സ്വീകാരിതയുള്ള യുവനടന്മാരാണ് പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർ. ഇരുവരും ഇപ്പോൾ പോലീസ് വേഷം അണിയുവാൻ ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിൽ ഒരുപാട് പോലീസ് വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാക്കി, സത്യം, മുംബൈ പോലീസ്, മാസ്റ്റർസ് തുടങ്ങിയ ചിത്രങ്ങളിൽ പോലീസ് വേഷത്തിൽ താരം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. തനു ബാലക് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ടിയാണ് പൃഥ്വിരാജ് വീണ്ടും പോലീസ് വേഷം അണിയുന്നത്. നവംബർ രണ്ടാം വാരത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഛായാഗ്രാഹകനായി മലയാള സിനിമയിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് തനു ബാലക്. ഓഫ്ദ പീപ്പിള്‍, ദ ട്രെയിന്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് തനുവാണ്. പൃഥ്വിരാജിന്റെ ഈ ത്രില്ലർ ചിത്രമാണ് തനുവിന്റെ ആദ്യ സംവിധാന സംരംഭം. ശ്രീനാഥ് വി നാഥാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും സിനിമയുടെ ചിത്രീകരണം നടത്തുക. പൃഥ്വിരാജിന്റെ ഭാഗങ്ങൾ കൂടുതലും ഇൻഡോർ ആണെന്നും വളരെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് ജനക്കൂട്ടത്തിൽ ചിത്രീകരിക്കാൻ ഉള്ളതെന്ന് സംവിധായകൻ തുറന്ന് പറയുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യയുടെ അഭിമുഖത്തിൽ സംവിധായകൻ തനു തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. പൃഥ്വിരാജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോണാണ്. പൃഥ്വിരാജിനെ കൂടാതെ ദുൽഖർ സൽമാനും മറ്റൊരു ചിത്രത്തിൽ പോലീസ് വേഷം കൈകാര്യം ചെയ്യുവാൻ ഒരുങ്ങുകയാണ്. റോഷൻ ആൻഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ദുൽഖർ പോലീസ് ഉദ്യോഗസ്ഥനായി വരുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.