മലയാളത്തിലെ സിനിമാ താരങ്ങളിൽ വാഹനങ്ങളോട് ഏറെ കമ്പമുള്ള നടന്മാരിലൊരാളാണ് യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. കാറുകളോടാണ് പൃഥ്വിരാജ് കൂടുതൽ കമ്പം കാണിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഒട്ടേറെ കാറുകളാണ് അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുള്ളത്. അതിൽ തന്നെ മലയാളത്തിലെ സിനിമാ താരങ്ങളിൽ ആദ്യം ലംബോർഗിനി സ്വന്തമാക്കിയതും പൃഥ്വിരാജ് സുകുമാരനാണ്. ഇപ്പോഴിതാ വീണ്ടും ഒരു ലംബോർഗിനി മേടിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലംബോര്ഗിനിയുടെ പുതിയ മോഡലാണ് പൃഥ്വിരാജ് വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഡെലിവറി പൃഥ്വിരാജ് സുകുമാരന് ലഭിച്ചത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ പുതിയതായി അദ്ദേഹം ചേർത്തിരിക്കുന്നത്. 2019-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നതെന്നും ഏറ്റവും പുതിയ വാഹമനല്ല ഇതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്ത് വിലക്കാണ് പൃഥ്വിരാജ് ഇപ്പോഴിത് സ്വന്തമാക്കിയതെന്നത് പുറത്തു വന്നിട്ടില്ല.
എന്നാൽ 4.35 കോടി രൂപയായിരുന്നു 2019-ല്‍ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില എന്നത് സോഷ്യൽ മീഡിയ തപ്പിയെടുത്തിട്ടുണ്ട്. കേരളത്തിലെ പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ റോയല്‍ ഡ്രൈവില്‍ നിന്നാണ് കേരളാ രജിസ്‌ട്രേഷനിലുള്ള ഈ പുത്തൻ ലംബോര്‍ഗിനി ഉറുസ് മലയാളത്തിന്റെ യുവ സൂപ്പർ താരം സ്വന്തമാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ തന്റെ കയ്യിൽ നേരത്തെ ഉണ്ടായിരുന്ന ലംബോര്‍ഗിനി ഹുറാകാന്‍ എക്‌സ്‌ചേഞ്ച് ചെയ്താണ് പൃഥ്വിരാജ് ഉറുസ് എസ്.യു.വി ഇപ്പോൾ മേടിച്ചതെന്നും വാർത്തകൾ പറയുന്നു. 2018-ലാണ് പൃഥ്വിരാജ് ഹുറകാന്‍ എന്ന ലംബോർഗിനി വാങ്ങിയത്. ആടുജീവിതം എന്ന ബ്ലെസി ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ പൂർത്തിയാക്കി ഈ അടുത്തിടെയാണ് പൃഥ്വിരാജ് ജോർദാനിൽ നിന്ന് തിരിച്ചെത്തിയത്.
രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രുധിരം' എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക…
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ…
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ' അഥവാ, 'ഭയം ഭക്തി ബഹുമാനം'. ധനഞ്ജയ് ശങ്കർ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ…
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
This website uses cookies.