ഇന്ന് റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്നാണ് പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ നയൻ. ജെനൂസ് മുഹമ്മദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി കുതിക്കുകയാണ്. മലയാള സിനിമയിൽ വന്നിട്ടുള്ളതിൽ വെച്ചേറ്റവും സാങ്കേതിക പൂർണതയുള്ള ത്രില്ലെർ എന്നാണ് ഈ ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. സയൻസ് ഫിക്ഷൻ എലമെന്റുകളും ഹൊറർ, സൈക്കോളജിക്കൽ എലമെന്റുകളും നിറഞ്ഞ ഈ മിസ്റ്ററി ത്രില്ലെർ ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഹോളിവുഡ് ഭീമന്മാരായ സോണി പിക്ചേഴ്സും കൂടി ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട പ്രേക്ഷകന് പൃഥ്വിരാജ് കൊടുത്ത ഒരു മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
താൻ ചിത്രം കണ്ടു എന്നും, കണ്ടു കഴിഞ്ഞപ്പോൾ ആകെ മൊത്തം ഒരു കൺഫ്യൂഷൻ തോന്നി എന്നും ജോബിൻ എന്ന ഒരു പ്രേക്ഷകൻ താരത്തോട് പറഞ്ഞു. ക്ലൈമാക്സ് തനിക്കൊന്നു വിശദീകരിച്ചു തരാമോ എന്നും അയാൾ ചോദിച്ചു. അപ്പോൾ പൃഥ്‌വി പറഞ്ഞ മറുപടി ഏറെ രസകരമായിരുന്നു. ചിത്രം ഒന്ന് കൂടി കണ്ടാൽ മതി, അപ്പോൾ പോയ കിളി തിരിച്ചു വന്നോളും എന്നും ചിത്രം കണ്ടതിനു വളരെ നന്ദി എന്നുമാണ് യുവ സൂപ്പർ താരം ആരാധകനു കൊടുത്ത മറുപടി. ഏതായാലും ആദ്യ ഷോ മുതൽ തന്നെ പോസിറ്റീവ് റിപ്പോർട്ട് നേടിയെടുത്തിരിക്കുകയാണ് നയൻ. മമത മോഹൻദാസ്, വമിക ഗബ്ബി, മാസ്റ്റർ അലോക്, പ്രകാശ് രാജ്, ടോണി ലൂക്, രാഹുൽ മാധവ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.