നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി,ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും സ്ട്രീമിങ്ങ് ആരംഭിക്കുന്നു.ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക് ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രിൻസ് ഒരു ഫാഷൻ ഡിസൈനറാണ്, സ്വന്തം നാട്ടിൽ ഒരു ബ്രൈഡൽ മേക്കോവർ സ്റ്റുഡിയോ നടത്തുന്നു. അച്ഛൻ, അമ്മ, രണ്ട് ഇളയ സഹോദരന്മാർ, അവരുടെ ഭാര്യമാർ, കുട്ടികൾ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഈ വലിയ കൂട്ടുകുടുംബത്തിലെ ഏക വരുമാനക്കാരൻ പ്രിൻസ് ആണ്, അദ്ദേഹത്തിന്റെ വിവാഹം ഇതുവരെ നടന്നിട്ടില്ല. വിവാഹിതനാകാൻ പ്രിൻസ് നേരിടുന്ന പോരാട്ടങ്ങളും ഒടുവിൽ വിവാഹിതനായപ്പോൾ അദ്ദേഹത്തിന് ലഭിച്ച ആശ്ചര്യങ്ങളുമാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്.
റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ‘പ്രിൻസ് ആൻഡ് ഫാമിലി’ ഡിജിറ്റൽ കാലഘട്ടത്തിലെ ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന മനോഹരമായൊരു സിനിമയാണ്. ഈ ഹൃദയസ്പർശിയായ കോമഡി ഫാമിലി ചിത്രം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
എന്റെ ആദ്യ സിനിമയെന്ന നിലയിൽ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. മാജിക് ഫ്രെയിംസിനോടും, ദിലീപ് സാറിനോടും, ഞങ്ങളുടെ മുഴുവൻ ടീമിനോടും ഞാൻ എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു. ZEE5 എന്ന വലിയ പ്ലാറ്റ്‌ഫോം വഴി ചിത്രം ഓരോ വീടുകളിലേക്കും എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സംവിധായകനായ ബിന്റോ സ്റ്റീഫൻ പറഞ്ഞു.
പ്രിൻസ് ആൻഡ് ഫാമിലി എന്റെ 150-ാം സിനിമയെന്നതിലും കൂടുതലായി,ഇന്നത്തെ സമൂഹം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹര കുടുംബ കഥയാണ്. അതുകൊണ്ട് എനിക്ക് ഈ ചിത്രം അത്രയും പ്രിയപ്പെട്ടതാണ്. ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ സന്തോഷമുമുണ്ടെന്ന് ജനപ്രിയ നായകൻ ദിലീപ് കൂട്ടിച്ചേർത്തു.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ ജൂൺ 20 മുതൽ സ്ട്രീം ചെയ്യും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.