[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലൂസിഫറിനെ മറികടന്ന് പ്രേമലു; മലയാളത്തിലെ ടോപ് 5 ആഗോള ഗ്രോസ്സർസ് ലിസ്റ്റ് ഇനി ഇങ്ങനെ

മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഒരു മാറ്റം കൂടി. കഴിഞ്ഞ മാസം റിലീസ് ചെയ്ത റൊമാന്റിക് കോമഡി ചിത്രം പ്രേമലു ഇപ്പോൾ ഈ ലിസ്റ്റിലെ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ ആഗോള ഗ്രോസ് ആണ് പ്രേമലു മറികടന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ആണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 210 കോടി ആഗോള ഗ്രോസിലേക്കു കുതിക്കുന്ന ഈ ചിത്രം ഇതിന്റെ ഫൈനൽ റണ്ണിലേക്കു എത്തുകയാണ്. മൾട്ടിസ്റ്റാർ ചിത്രമായ 2018 ആണ് ഈ ലിസ്റ്റിലെ രണ്ടാമൻ. 175 കോടിയാണ് 2018 നേടിയ ആഗോള ഗ്രോസ്. മോഹൻലാൽ ചിത്രമായ പുലി മുരുകൻ 143 കോടി ഗ്രോസ്സുമായി മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ 129 കോടിയോളം ഗ്രോസ്സുമായി പ്രേമലു നാലാമതെത്തി. 128 കോടി ഗ്രോസ് നേടിയ ലൂസിഫറാണ് ഇപ്പോൾ ഈ ലിസ്റ്റിലെ അഞ്ചാമൻ. ഈ അഞ്ച് ചിത്രങ്ങളാണ് മലയാളത്തിൽ നിന്നും ഇതുവരെ നൂറ് കോടി ആഗോള ഗ്രോസ് നേടിയ ചിത്രങ്ങൾ.

മോഹൻലാൽ നായകനായ നേര്, മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം, യുവതാരങ്ങളുടെ ആർഡിഎക്സ്, മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവ യഥാക്രമം ഈ ലിസ്റ്റിൽ ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു ഇതിനോടകം കേരളത്തിൽ നിന്ന് മാത്രം 60 കോടിക്ക് മുകളിൽ ഗ്രോസ് നേടിക്കഴിഞ്ഞു. ഇതിന്റെ തെലുങ്ക് ഡബ്ബിങ് പതിപ്പ് അവിടെ നിന്നും നേടിയത് 15 കോടിക്ക് മുകളിലാണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ നിർമ്മിച്ച ഈ ചിത്രത്തിൽ നസ്ലെൻ, മമിതാ ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.